ഓണത്തിന് മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കാത്തതിന് രണ്ടു പേരെ മര്‍ദിച്ചു
Aug 30, 2012, 12:12 IST
കാസര്‍കോട്: ഓണത്തിന് മദ്യസല്‍ക്കാരത്തില്‍ പങ്കെടുക്കാത്തതിന് രണ്ടു പേരെ മര്‍ദിച്ചു. പൊയിനാച്ചി ബട്ടത്തൂരിലാണ് സംഭവം. മര്‍ദനമേറ്റ ബട്ടത്തൂരിലെ ചന്ദ്രശേഖരന് (38), സുഹൃത്ത് മഞ്ചുനാഥ (37) എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബട്ടത്തൂര്‍ ബസ് സ്റ്റോപ്പിലിരുന്ന് ഒരു സംഘം മദ്യപിക്കുമ്പോള്‍ ഇതുവഴി പോയ ചന്ദ്രശേഖരനേയും മഞ്ചുനാഥനേയും മദ്യസല്ക്കാരത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ക്ഷണം നിരസിച്ചപ്പോള്‍ നിങ്ങള്‍ മാന്യന്മാരാകേണ്ടെന്ന് പറഞ്ഞ് അടിച്ച് പരിക്കേല്പിക്കുകയായിരുന്നു.
Keywords: Kasaragod, Poinachi, Attack, General Hospital, Liqour, Kerala