പേര് ചോദിച്ച് മര്‍ദനം
Sep 1, 2013, 16:33 IST
കാസര്‍കോട്: കടയടച്ച് വീട്ടിലേക്ക് പോവുകയായിരുന്ന രണ്ടുപേരെ തടഞ്ഞുനിര്‍ത്തി മര്‍ദനം. ശനിയാഴ്ച രാത്രി അടുക്കത്ത്ബയല്‍ ഗുഡ്ഡെ ടെമ്പിള്‍ റോഡിലാണ് സംഭവം.
ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന രണ്ടു പേരെ ഒരു സംഘം തടഞ്ഞു നിര്‍ത്തിയ ശേഷം പേര് ചോദിച്ച് മര്‍ദിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തിയ സംഘം കോളറിന് പിടിച്ച് വലിച്ചിടുകയും ചെയ്തു.
