ബദിയടുക്കയിലെ ഗോഡൗണില്‍ എക്‌സൈസ് റെയ്ഡ്; 8 ലക്ഷത്തിന്റെ പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി, 2 പേര്‍ അറസ്റ്റില്‍
Oct 4, 2016, 13:25 IST
ബദിയടുക്ക: (www.kasargodvartha.com 04/10/2016) ബദിയടുക്കയിലെ ഗോഡൗണില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ എട്ട് ലക്ഷത്തോളം രൂപയുടെ പാന്‍മസാല ഉല്‍പന്നങ്ങള്‍ പിടികൂടി. ബദിയടുക്ക ചെന്നാര്‍ കട്ടയിലെ ഗോഡൗണില്‍നിന്നാണ് 1,82,600 പായ്ക്കറ്റ് പാന്‍മസാലകള്‍ റെയ്ഡ് ചെയ്ത് പിടികൂടിയത്. നൂറോളം ചെറിയ ചാക്കുകളില്‍ നിറച്ച നിലയിലായിരുന്നു ലഹരിപദാര്‍ത്ഥങ്ങള്‍. മധു, ഹാന്‍സ്, കൂള്‍, മാരുതി, ചൈനിഗൈനി തുടങ്ങിയവയാണ് ചാക്കുകളിലുണ്ടായിരുന്നത്.
ബദിയടുക്ക റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റെനി ഫെര്‍ണാണ്ടസ്, പ്രിവന്റീവ് ഓഫീസര്‍ എ പി അബ്ദുല്ല, സിവില്‍ എക്‌സൈസ് ഓഫീസര്‍ കെ. ദീനൂപ്, ഡ്രൈവര്‍ കുഞ്ഞിരാമന്‍ എന്നിവരാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെന്നാര്‍കട്ടയിലെ ഗോഡൗണില്‍ റെയ്ഡ് നടത്തിയത്. കാസര്‍കോട് ഡപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ മുഹമ്മദ് റാഷിദിനാണ് ഗോഡൗണില്‍ പാന്‍മസാലകള്‍ സൂക്ഷിച്ച വിവരം ലഭിച്ചത്. കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ്. തിങ്കളാഴ്ച അര്‍ധരാത്രിയോടെ എക്‌സൈസ് സംഘം ഗോഡൗണില്‍ മിന്നല്‍ പരിശോധന നടത്തിയത്.
ഏത്തടുക്കം പുത്രക്കളയിലെ ഹരിപ്രസാദ് (33), കര്‍ണ്ണാടക അര്‍ളപ്പദവ് കാണാജെ തുമ്പടുക്കയിലെ സന്ദേശ് (22) എന്നിവരെയാണ് എക്‌സൈസ് അറസ്റ്റുചെയ്തത്. കര്‍ണാടകയില്‍നിന്നും പാന്‍മസാല ഉല്‍പന്നങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെത്തിച്ച് വ്യാപകമായി വിതരണംചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു.

Keywords: Badiyadukka, Kasaragod, Kerala, Arrest, 2 arrested with Pan Masala products, worth Rs. 8 Lakhs