മാരക എം ഡി എം എ മയക്കുമരുന്നുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ അറസ്റ്റില്‍
Mar 11, 2020, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 11.03.2020) എം ഡി എം എ മയക്കുമരുന്നുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കള്‍ അറസ്റ്റിലായി. കാസര്‍കോട് കുഡ്‌ലു ആര്‍ ഡി നഗറിലെ ഹസീബ് നിഹാല്‍ (26), നെല്ലിക്കുന്നിലെ സുഹൈല്‍ (28) എന്നിവരെയാണ് കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, എസ് ഐ അബ്ദുര്‍ റസാഖ്, വനിതാ എസ് ഐ അജിത എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ഇവരില്‍ നിന്നും മാരകമായ ഏഴ് ഗ്രാം എം ഡി എം എ മയക്കുമരുന്ന് പിടികൂടി. ഒരു ഗ്രാമിന് 4,000 രൂപ വരെ ഈ മയക്കുമരുന്നിന് വിലയുണ്ട്. ഗോവ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഗ്രാമിന് 2,500 രൂപ നിരക്കില്‍ വാങ്ങി 4,000 രൂപയ്ക്കാണ് കാസര്‍കോട് അടക്കമുള്ള സ്ഥലങ്ങളില്‍ വില്‍പന നടത്തുന്നത്. വലിയ ചങ്ങല കണ്ണികള്‍ തന്നെയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നെല്ലിക്കുന്ന് ജംഗ്ഷനില്‍ വാഹന പരിശോധനയ്ക്കിടെ കെ എല്‍ 14 പി 3481 നമ്പര്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് ഇവര്‍ പിടിയിലായത്. പ്രത്യേക തരം ഇലക്ട്രോണിക് ഉപകരണത്തിലിട്ടാണ് എം ഡി എം എ ഉപയോഗിക്കുന്നത്. ഇതുകൂടാതെ ടെസ്റ്റ് ട്യൂബില്‍ ഗുളിക പൊടിച്ചിട്ട് നോട്ട് അതിലിട്ട് അതിന്റെ മണം ശ്വസിച്ചും മയക്കുമരുന്ന് ലഹരി ഉപയോഗിക്കുന്നതായി പോലീസ് പറഞ്ഞു.
അഞ്ചു ഗ്രാം വരെ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ 15 കിലോ കഞ്ചാവ് വലിക്കുന്നതിന്റെ ലഹരിയാണ് ലഭിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഒരിക്കല്‍ ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ തോന്നുകയും തുടര്‍ന്ന് ഇത് കിട്ടിയില്ലെങ്കില്‍ മാനസിക രോഗത്തിന് വരെ അടിമപ്പെടുകയും ചെയ്യുന്നു. ഇത്തരത്തില്‍ രണ്ട് യുവാക്കള്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മയക്കുമരുന്ന് വ്യാപാരത്തിലെ മറ്റു കണ്ണികളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് പറഞ്ഞു. ഏറ്റവും താഴെക്കിടയിലുള്ള കണ്ണികളാണ് ഇപ്പോള്‍ പോലീസിന്റെ പിടിയിലായത്. യുവാക്കളും വിദ്യാര്‍ത്ഥികളുമാണ് മയക്കുമരുന്ന് സംഘത്തിന്റെ പ്രധാന ഉപഭോക്താക്കള്‍.
keywords: Kasaragod, Kerala, News, Arrest, Police, Sudents, 2 arrested with MDMA Drugs