മലയോരത്ത് മദ്യക്കടത്ത് സംഘം പിടിമുറുക്കുന്നു; എക്‌സൈസ് പ്രത്യേക സംഘത്തിന്റെ പരിശോധനയില്‍ 2 പേര്‍ അറസ്റ്റില്‍
Apr 12, 2015, 12:58 IST
102 കുപ്പി കര്‍ണാടക വിദേശമദ്യവും, ആറ് കുപ്പി ബിയറും പിടികൂടി
ബദിയഡുക്ക: (www.kasargodvartha.com 12/04/2015) ബാറുകള്‍ക്ക് പൂട്ട് വീണതോടെ മലയോരത്ത് മദ്യക്കടത്ത് സംഘം പിടിമുറുക്കുന്നു. എക്‌സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ 102 കുപ്പി കര്‍ണാടക വിദേശമദ്യവും, ആറ് കുപ്പി ബിയറും പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബദിയഡുക്ക ബെള്ളൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ എക്‌സൈസ് പരിശോധന നടത്തവെ നിര്‍ത്താതെ പോയ ബൈക്ക് കുറച്ചകലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പരിശോധനയില്‍ 96 കുപ്പി മദ്യം പിടികൂടി. ബൈക്കും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പിടിയില്‍ നിന്നു രക്ഷപ്പെട്ട രണ്ടു പേര്‍ക്കു വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.
ബദിയഡുക്ക പെട്രോള്‍ പമ്പിനടുത്തു വെച്ച് ആറുകുപ്പി ബിയറുമായി മുള്ളേരിയ അടുക്കത്തൊട്ടിയിലെ ഗോപാലനെ (58)യും, ബദിയഡുക്ക പിഡബ്ല്യുഡി ഓഫീസിനടുത്ത് വെച്ച് നാലു ലിറ്റര്‍ വിദേശ മദ്യവുമായി മുള്ളേരിയയിലെ ധര്‍മ്മപാല (40) എന്നയാളെയും അറസ്റ്റ് ചെയ്തു.
ബദിയഡുക്ക: (www.kasargodvartha.com 12/04/2015) ബാറുകള്‍ക്ക് പൂട്ട് വീണതോടെ മലയോരത്ത് മദ്യക്കടത്ത് സംഘം പിടിമുറുക്കുന്നു. എക്‌സൈസ് പ്രത്യേക സംഘം നടത്തിയ പരിശോധനയില്‍ 102 കുപ്പി കര്‍ണാടക വിദേശമദ്യവും, ആറ് കുപ്പി ബിയറും പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു.
![]() |
File Photo |
ബദിയഡുക്ക പെട്രോള്‍ പമ്പിനടുത്തു വെച്ച് ആറുകുപ്പി ബിയറുമായി മുള്ളേരിയ അടുക്കത്തൊട്ടിയിലെ ഗോപാലനെ (58)യും, ബദിയഡുക്ക പിഡബ്ല്യുഡി ഓഫീസിനടുത്ത് വെച്ച് നാലു ലിറ്റര്‍ വിദേശ മദ്യവുമായി മുള്ളേരിയയിലെ ധര്‍മ്മപാല (40) എന്നയാളെയും അറസ്റ്റ് ചെയ്തു.
Keywords : Liquor, Kerala, Kasaragod, Arrest, Badiyadukka, Bike, Bellur, Excise, Escape, Petrol pump
Advertisement: