മദ്യവുമായി സ്ത്രീയും യുവാവും അറസ്റ്റില്‍
Dec 16, 2016, 08:30 IST
കുമ്പള: (www.kasargodvartha.com 16/12/2016) ബസില്‍ കര്‍ണാട നിര്‍മിത മദ്യം കടത്തുന്നതിനിടെ സ്ത്രീയെയും യുവാവിനെയും എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മിയാപദവ് ബാളിയൂരിലെ ലില്ലി അല്‍ ബുക്കര്‍ക്ക് (48), പെര്‍മുദെ എടക്കാനയിലെ രാജഗോപാല്‍(32) എന്നിവരാണ് മദ്യവുമായി പിടിയിലായത്.
കര്‍ണാടകയില്‍ നിന്നുള്ള കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്താന്‍ ശ്രമിച്ച മദ്യവുമായാണ് ലില്ലി പിടിയിലായത്. ലില്ലിയില്‍ നിന്നും ബാഗില്‍ സൂക്ഷിച്ച നിലയില്‍ 80 കുപ്പി മദ്യം എക്‌സൈസ് കണ്ടെടുക്കു. മദ്യം വില്‍പ്പനക്ക് കൊണ്ടു പോകുന്നതിനിടെയാണ് പെര്‍മുദയില്‍ വെച്ച് രാജഗോപാലിനെ അറസ്റ്റു ചെയ്തത്. ഇയാളില്‍ നിന്നും 40 കുപ്പി മദ്യം കണ്ടെടുത്തു.
ഇന്‍സ്‌പെക്ടര്‍മാരായ ഗോപാലകൃഷ്ണന്‍, പി.ജെ റോബിന്‍ ബാബു എന്നിവരുടെ നേതൃത്വത്തിലാണ് മദ്യക്കടത്ത് പിടികൂടിയത്.

Keywords: Kasaragod, Kerala, Liquor, Kumbala, arrest, Woman, Youth, 2 arrested with liquor.