നാനോകാറില്‍ കടത്തിയ 24 കുപ്പി മദ്യവും 300 പാക്കറ്റ് ലഹരിവസ്തുക്കളും പോലീസ് പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍
Feb 1, 2017, 10:41 IST
ബേക്കല്‍: (www.kasargodvartha.com 01/02/2017) നാനോകാറില്‍ കടത്തുകയായിരുന്ന 24 കുപ്പി വിദേശമദ്യവും 300 പാക്കറ്റ് ലഹരിവസ്തുക്കളും പോലീസ് പിടികൂടി. ചൊവ്വാഴ്ച രാത്രി ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചേറ്റുകുണ്ടില്‍ വെച്ചാണ് മദ്യവും ഹാന്‍സും പാന്‍മസാലയും അടക്കമുള്ള ലഹരിവസ്തുക്കളും പോലീസ് പിടികൂടിയത്.
വെള്ളിക്കോത്ത് അടോട്ട് സ്വദേശി പ്രവീണ്‍, മാണിക്കോത്ത് അതിഞ്ഞാലിലെ അഷ്‌റഫ് എന്നിവരെ ബേക്കല്‍ എസ് ഐ വിപിനിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. എസ് ഐയുടെ നേതൃത്വത്തില്‍ പള്ളിക്കരയില്‍ വാഹനപരിശോധന നടത്തുമ്പോള്‍ കാസര്‍കോട് ഭാഗത്തുനിന്നും വരികയായിരുന്ന നാനോ കാറിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. ഇതോടെ പോലീസ് ഇവരെ പിന്തുടരുകയും ചേറ്റുകുണ്ടില്‍ വെച്ച് പോലീസ് വാഹനം കാറിന് കുറുകെയിട്ട് പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കാറല്‍ പരിശോധന നടത്തിയപ്പോഴാണ് മദ്യവും ലഹരിവസ്തുക്കളടങ്ങിയ പാക്കറ്റുകളും കണ്ടെത്തിയത്. കാറും മദ്യവും ലഹരിവസ്തുക്കളും കസ്റ്റഡിയിലെടുത്ത പോലീസ് പ്രവീണിന്റെയും അഷ്‌റഫിന്റെയും അറസ്റ്റ് പിന്നീട് രേഖപ്പെടുത്തുകയാണുണ്ടായത്. കാഞ്ഞങ്ങാട്ടേക്കാണ് മദ്യവും ലഹരിവസ്തുക്കളും കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.
Keywords: Bekal, Kasaragod, Kerala, Arrest, Liquor, Liquor and Panmasala product seized, 2 arrested with liquor, 2 arrested with liquor