കഞ്ചാവുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
Sep 26, 2016, 10:00 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 26/09/2016) വില്‍പനയ്ക്കു കൊണ്ടുവന്ന അഞ്ചു പാക്കറ്റ് കഞ്ചാവുമായി രണ്ട് യുവാക്കളെ പോലീസ് അറസ്റ്റു ചെയ്തു. ബെണ്ടിച്ചാലിലെ എ. നൗഫല്‍ (20), ചട്ടഞ്ചാല്‍ മുണ്ടോട്ടെ എം. അഫ്‌സല്‍ (24) എന്നിവരെയാണ് വിദ്യാനഗര്‍ എസ് ഐ അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
ചട്ടഞ്ചാലിലെ സ്‌കൂളിന് സമീപത്തു വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍ എ.എസ്.ഐ ഉണ്ണികൃഷ്ണനും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
ചട്ടഞ്ചാലിലെ സ്‌കൂളിന് സമീപത്തു വെച്ചാണ് ഇവരെ അറസ്റ്റു ചെയ്തത്. വിദ്യാനഗര്‍ എ.എസ്.ഐ ഉണ്ണികൃഷ്ണനും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Keywords: Kasaragod, Kerala, Ganja, arrest, Police, case, Investigation, Ganja seized, 2 youths, Students, Ganja sale, 2 arrested with Ganja.