വില്‍പനയ്ക്കായി പൊതികളാക്കി വെച്ച കഞ്ചാവുമായി 2 പേര്‍ അറസ്റ്റില്‍, ബൈക്കുകള്‍ കസ്റ്റഡിയിലെടുത്തു
Nov 6, 2019, 16:15 IST
ബേഡകം: (www.kasargodvartha.com 06.11.2019) വില്‍പനയ്ക്കായി പൊതികളാക്കി വെച്ച കഞ്ചാവുമായി രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. പെര്‍ലടുക്കം വരിക്കുളത്തെ മുഹമ്മദ് റഹീസ് കെ എം (26), കൊളത്തൂര്‍ ചൂരിക്കാട്ടെ മുഹമ്മദ് അഷറഫ് എം (32) എന്നിവരെയാണ് ബേഡകം സി ഐ ടി ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ചൂരിക്കാട് ആയംകടവ് റോഡില്‍ വെച്ചാണ് സംഘത്തെ പോലീസ് പിടികൂടിയത്.
ഇവരില്‍ നിന്നും 48, 44 ഗ്രാം വീതം കഞ്ചാവും, കെ എല്‍ 14 എന്‍ 7458, കെ എല്‍ 60 സി 6164 നമ്പര്‍ ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവ് വില്‍പന നടത്തുകയാണ് സംഘം ചെയ്തുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ബേഡകം എസ് ഐ
ജയകുമാര്‍, പോലീസുകാരായ വിജയന്‍, മധു, ശിവപ്രസാദ്, പ്രദീപ് കുമാര്‍ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Bedakam, Ganja, arrest, 2 arrested with Ganja
< !- START disable copy paste -->