65 ലിറ്റര്‍ സ്പിരിറ്റുമായി രണ്ടുപേര്‍ പിടിയില്‍
Sep 8, 2013, 14:18 IST
കാസര്‍കോട്: ജില്ലയില്‍ രണ്ടിടങ്ങളില്‍ നിന്നായി 65 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കുഡ്‌ലു പച്ചക്കട് സ്വദേശി സോമ (56), കര്‍മംതൊടി ഗോളിയടുക്കം മുണ്ടോള്‍ സ്വദേശി ശിവ (43) എന്നിവരാണ് പിടിയിലായത്.
ബദിയഡുക്ക, കുഡ്‌ലു എന്നിവടങ്ങളിലായി ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. കന്നാസില്‍ വില്‍ക്കാനായി കൊണ്ടുപോകുന്നതിനിടയിലാണ് ശിവ പിടിയിലായത്. ഇയാളില്‍ നിന്ന് 15 ലിറ്റര്‍ സ്പിരിറ്റാണ് ബദിയഡുക്ക എക്‌സൈസ് റേഞ്ച് സംഘം കണ്ടെത്തിയത്.
വൈകിട്ട് ഏഴ് മണിയോടെ സോമയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 50 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്. ഇയാളുടെ വീടിന് പുറത്ത് കുഴിയെടുത്ത് കന്നാസില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. ഓണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇരുവരും അറസ്റ്റിലായത്.
