സോഡാകമ്പനി ജീവനക്കാരനെ അക്രമിച്ച് പണം കൊള്ളയടിച്ച യുവാക്കള്‍ അറസ്റ്റില്‍
Sep 7, 2012, 12:41 IST
കാസര്‍കോട്: ജോലി കഴിഞ്ഞ് പോവുകയായിരുന്ന സോഡാകമ്പനി ജീവനക്കാരനെ വഴിയില്‍ തടഞ്ഞ് പണം കൊള്ളയടിച്ച ആറംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. തളങ്കര കെ.എസ്. റോഡിലെ അഹമ്മദ് റെഹീസ്(21), ബാങ്കോട് ഗാര്‍ഡണ്‍ നഗറിലെ സനാഫ്(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 21ന് രാത്രി 11 മണിക്ക് സോഡാര്‍ കമ്പനിയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന തളങ്കര കെ.കെ.പുറത്തെ മുഹമ്മദിന്റെ മകന് അന്‍വര്‍(26) തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും പോക്കറ്റിലുണ്ടയിരുന്ന 12,000 രൂപ കൊള്ളയടിക്കുകയുമായിരുന്നു. സംഘത്തിലെ നാലുപേരെ പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Keywords: Theft, Arrest, Police, Thalangara, Job, Attack, Youth, Kasaragod, Kerala