വിവാഹം മുടക്കിയെന്നാരോപിച്ചു യുവാവിനെ ഇരുമ്പു വടി കൊണ്ടു തലയ്ക്കടിച്ച സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍
Jan 2, 2015, 09:50 IST
കാസര്‍കോട്: (www.kasargodvartha.com 02.01.2015) വിവാഹം മുടക്കിയെന്നാരോപിച്ചു യുവാവിനെ ഇരുമ്പു വടി കൊണ്ടു തലയ്ക്കടിച്ച സംഘത്തിലെ രണ്ടു പേര്‍ അറസ്റ്റില്‍. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ തുണിക്കടയിലെ ജീവനക്കാരനും പടുവടുക്കത്തെ അബ്ദുല്ലയുടെ മകനുമായ കെ. ഷംസുദ്ദീനെ (30) ഇരുമ്പുവടി കൊണ്ടു തലയ്ക്കു അടിച്ചു പരിക്കേല്‍പിച്ച സംഭവത്തിലാണ് ഉളിയത്തടുക്കയിലെ അബ്ദുര്‍ റഹ് മാന്‍ (35), സഹോദരന്‍ അബ്ദുര്‍ റഫീഖ് (32) എന്നിവരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
അക്രമത്തില്‍ ഷംസുദ്ദീന്റെ പല്ലു കൊഴിഞ്ഞിരുന്നു. പ്രതികളെ വെള്ളിയാഴ്ച വൈകിട്ടോടെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കും.
കര്‍ണാടക പുത്തൂര്‍ സ്വദേശിനിയായ യുവതിയെ ഉളിയത്തടുക്ക സ്വദേശിയായ യുവാവ് വിവാഹം ആലോചിച്ചിരുന്നു. വരന്റെ വിവരങ്ങള്‍ അന്വേഷിക്കാന്‍ വധുവിന്റെ വീട്ടുകാര്‍ കഴിഞ്ഞ ദിവസം ഷംസുദ്ദീന്‍ വെളിപ്പെടുത്തുകയും ഇതേ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറുകയും ചെയ്തിരുന്നു. വിവാഹം മുടക്കിയതിന്റെ പേരില്‍ നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ വേണമെന്നു ആവശ്യപ്പെട്ടാണ് പ്രതികള്‍ ഷംസുദ്ദീനെ തലയ്ക്കടിച്ചു പരിക്കേല്‍പിച്ചത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
തീവ്രവാദത്തെ മതവുമായി ബന്ധിപ്പിക്കുന്നത് തെറ്റ്: ആനന്ദി ബെന്‍ പട്ടേല്‍
Keywords: Kasaragod, Kerala, arrest, Police, case, Attack, Assault, marriage, 2 arrested in assaulted case.
Advertisement: