പുഴയോരത്തെ ചീട്ടുകളികേന്ദ്രത്തില്‍ റെയിഡ്: 2 പേര് അറസ്റ്റില്‍
Dec 1, 2012, 11:14 IST
കാസര്‍കോട്: പുഴയോരത്തെ ആള്‍പാര്‍പ്പില്ലാത്ത പറമ്പ് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിവരികയായിരുന്ന സംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. രണ്ട് പേര് ഓടി രക്ഷപ്പെട്ടു. ചന്ദ്രഗിരിപുഴയോരത്തെ ചീട്ടുകളി കേന്ദ്രത്തിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.30 മണിയോടെ പോലീസ് റെയിഡ് നടത്തിയത്.
തളങ്കരയിലെ അബ്ദുല്‍ ഖാദര്‍ (32), സിറാമിക്സ് റോഡിലെ നൗഷാദ് (22) എന്നിവരാണ് അറസ്റ്റിലായത്. 2250 രൂപ കളിസ്ഥലത്തുനിന്ന് പോലീസ് പിടിച്ചെടുത്തു. ഓടിരക്ഷപ്പെട്ടവര്‍ക്കായി തിരിച്ചല്‍ നടത്തിവരികയാണ്. രഹസ്യവിവരം കിട്ടിയാണ് പോലീസ് ചീട്ടുകളി കേന്ദ്രത്തില്‍ റെയിഡ് നടത്തിയത്. പുറമെനിന്നുള്ള ആളുകള്‍വരെ ഇവിടെ ചീട്ടുകളിക്കാന്‍ എത്തുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചവിവരം. ലക്ഷങ്ങളുടെ ഇടപാടാണ് ചീട്ടുകളി കേന്ദ്രത്തില്‍ നടക്കുന്നത്.

Keywords: Arrest, Kasaragod, Thalangara, Chandragiri-river, Police-raid, Kerala, 2 arrested for gambling.