മദ്യപിച്ച് ബൈക്കോടിച്ച 2 പേര്‍ അറസ്റ്റില്‍
Feb 28, 2013, 20:06 IST

കാസര്‍കോട്: മദ്യപിച്ച് ബൈക്കോടിക്കുകയായിരുന്ന രണ്ട് പേരെ ടൗണ്‍പോലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച നെല്ലിക്കുന്ന് റോഡില്‍ ഗീതാ ടാക്കീസ് പരിസരത്തുവെച്ചാണ് അറസ്റ്റ്.
കെ.എല്‍. 14 എച്ച്. 7504 നമ്പര്‍ ബൈക്കിലെ യാത്രക്കാരന്‍ വിദ്യാനഗര്‍ നെല്‍ക്കളയിലെ പി.എല്‍. അനില്‍കുമാര്‍, സായിനഗര്‍ സ്വദേശിയും കെ.എല്‍. 14 എല്‍. 5384 നമ്പര്‍ ബൈക്ക് യാത്രക്കാരനുമായ ജയേഷ് (20) എന്നിവരാണ് അറസ്റ്റിലായത്. മദ്യലഹരിയില്‍ അപകടം ഉണ്ടാക്കുംവിധം ബൈക്കോടിക്കുന്നതിനിടെയാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
Keywords: Kasaragod, Liquor, Police, Bike, Kerala, Youth, Nellikunnu Road, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.