വ്യാജ സ്വര്‍ണം പണയം വെച്ച് വായ്പ്പയെടുത്ത 2 പേര്‍ക്കെതിരെ കേസ്
Oct 15, 2014, 11:33 IST
കാസര്‍കോട്: (www.kasargodvartha.com 15.10.2014) വ്യാജ സ്വര്‍ണം പണയം വെച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്ത രണ്ട് പേര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. പട്ടഌകണ്ണൂരിലെ ഹാരിസ് എന്ന ഹാരിസ് പട്ടള (38), തൃശൂര്‍ സ്വദേശി മുരുകേശന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
സെപ്റ്റംബര്‍ 25ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത മുത്തൂറ്റ് ഫൈനാന്‍സില്‍ രണ്ട് വളകള്‍ പണയം വെച്ചാണ് വായ്പയെടുത്തത്. മുക്കുപണ്ടത്തിന് 916 എന്ന വ്യാജ മുദ്ര പതിപ്പിച്ചായിരുന്നു പണയം വെച്ചത്.
മുരുകേശനില്‍ നിന്ന് വ്യാജ സ്വര്‍ണം വാങ്ങി ഹാരിസ് ആണ് പണയം വെച്ചതെന്ന് പോലീസ് പറഞ്ഞു. കാസര്‍കോട്ടെ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും വ്യാജ സ്വര്‍ണം പണയം വെച്ച് വായ്പയെടുത്ത് തട്ടിപ്പ് നടത്തുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. ഇതേക്കുറിച്ച് പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു.
നേരത്തെ ഇരുവരെയും സമാനമായ മറ്റൊരു തട്ടിപ്പ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Arrest, Kerala, Harris, Murukeshan.
Advertisement: