ബി എം എസ് പ്രവര്‍ത്തകന്റെ മരണം: പോലീസ് ജീപ്പ് തകര്‍ത്ത കേസില്‍ രണ്ടുപ്രതികള്‍ കൂടി അറസ്റ്റില്‍
Apr 30, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 30.04.2017) ബി എം എസ് പ്രവര്‍ത്തകന്‍ സന്ദീപിന്റെ മരണം പോലീസ് മര്‍ദനത്തെ തുടര്‍ന്നാണെന്നാരോപിച്ച് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുന്നതിനിടെ പോലീസ് ജീപ്പ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലെ രണ്ടുപ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ബി എം എസ് പ്രവര്‍ത്തകന്‍ താളിപ്പടുപ്പിലെ ശിവപ്രസാദ് (31), ബി ജെ പി പ്രവര്‍ത്തകനും പന്തല്‍ ജോലിക്കാരനുമായ കുഡ്‌ലു ആര്‍ ഡി നഗറിലെ ജെ കീര്‍ത്തന്‍ (25) എന്നിവരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് അറസ്റ്റ് ചെയ്തത്.
ഈ കേസിലെ ഒരു പ്രതിയെ നേരത്തെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. ഏപ്രില്‍ ഏഴിനാണ് പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ ബി എം എസ് പ്രവര്‍ത്തകന്‍ സന്ദീപ് കുഴഞ്ഞുവീണ് മരിച്ചത്. പോലീസ് മര്‍ദനമാണ് സന്ദീപിന്റെ മരണകാരണമെന്നാരോപിച്ച് ബി ജെ പി - ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയും സ്‌റ്റേഷന്‍ വളപ്പിലുണ്ടായിരുന്ന പോലീസ് ജീപ്പ് തകര്‍ക്കുകയുമായിരുന്നു.
ബി ജെ പി - ആര്‍ എസ് എസ് നേതാക്കളും പ്രവര്‍ത്തകരുമടക്കം 50 പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരുന്നത്.
Keywords: Kerala, Kasaragod, BMS, Case, Police, Harthal, Arrest, Jeep, BJP, Death, Station.