മുന്‍കരുതലായി 2 പേര്‍ അറസ്റ്റില്‍
Jun 24, 2017, 17:21 IST
കാസര്‍കോട്: (www.kasargodvartha.com 24.06.2017) മുന്‍കരുതലായി രണ്ടു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തു. കുഡ്‌ലു ആര്‍.ഡി നഗറിലെ അജയകുമാര്‍ (20), രാംദാസ് നഗറിലെ കൗശിക് (19) എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. കാസര്‍കോട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സി.ഐ ഓഫീസില്‍ സമാധാന കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് പോലീസിന്റെ തീരുമാനം.
ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രികാല പട്രോളിംഗ് ഊര്‍ജിതപ്പെടുത്താനും പോലീസ് തീരുമാനിച്ചു. സംശയസാഹചര്യത്തില്‍ കാണുന്നവരെ പിടികൂടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, arrest, Police, case, Investigation, 2 arrested as precautionary
Keywords: Kasaragod, Kerala, arrest, Police, case, Investigation, 2 arrested as precautionary