ജനറല്‍ ആശുപത്രിയില്‍ മദ്യപിച്ച് ജീവനക്കാരുടെ അഴിഞ്ഞാട്ടം; രണ്ടുപേര്‍ പിടിയില്‍
Feb 24, 2013, 17:22 IST
ജനറല്‍ ആശുപത്രിയിലെ ഗ്രേഡ്-2 ജീവനക്കാരായ മുള്ളേരിയ സ്വദേശി ബാലകൃഷ്ണന്‍(42), കളനാട് സ്വദേശി രാജന്‍(38) എന്നിവരെയാണ് മദ്യപിച്ച് പരാക്രമം കാട്ടിയതിന് ടൗണ്‍പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച ജോലികഴിഞ്ഞ് പൂട്ടിപ്പോയ ഓപ്പറേഷന്‍ തുറന്ന് അതിനകത്തു വെച്ചായിരുന്നു ഇരുവരും മദ്യപിച്ചത്. മദ്യലഹരിയില്‍ ഇരുവരും ഇതിനകത്ത് വെച്ച് ബഹളം വെക്കുകയും വാക്കേറ്റവും ഒടുവില്‍ അടിയുംപിടിയുമാവുകയായിരുന്നു.
ഇതിനു ശേഷം പുറത്തിറങ്ങിയ ഇവര്‍ ഐ.സി.യുവിലുള്ള രോഗികള്‍ക്ക് നേരെ കൈയ്യേറ്റം നടത്തുകയും തടയാന്‍ ചെന്ന സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയുമായിരുന്നു. പരാക്രമം മണിക്കൂറുകളോളം നീണ്ടുനിന്നു. ഇതോടെ വാര്‍ഡുകളിലെ രോഗികളും, വനിതാ ജീവനക്കാരും ഉള്‍പെടെ ഭീതിയുടെ മുള്‍മുനയിലായി. വിവരമറിഞ്ഞ് എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന പോലീസുകാര്‍ ഇവരെ തളക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലംകണ്ടില്ല. ഇതേതുടര്‍ന്ന് വിവരമറിയിച്ച് കൂടുതല്‍ പോലീസെത്തിയാണ് ഇരുവരെയും മല്‍പിടുത്തത്തിലൂടെ കീഴ്‌പെടുത്തിയത്.
Keywords: General hospital, Drunken, Clash, Arrest, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.