city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തെരുവുനായകളുടെ അക്രമം തടയാന്‍ ജില്ലയില്‍ രണ്ട് എ ബി സി സെന്ററുകള്‍ കൂടി ഉടന്‍ തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 02/09/2016) ജില്ലയില്‍ തെരുവ് നായകളുടെ അക്രമം തടയാന്‍ രണ്ട് എ ബി സി സെന്ററുകള്‍ കൂടി ഉടന്‍ തുടങ്ങാന്‍ ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബുവിന്റെ സാന്നിധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല എ ബി സി മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.

ജില്ലയില്‍ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും എ ബി സി സെന്ററുകള്‍ തുടങ്ങും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ മാത്രമാണ് നിലവില്‍ എ ബി സി സെന്ററുളളത്. നീലേശ്വരം, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തുകളുടെ എ ബി സി യൂണിറ്റുകളാണ് ഉടന്‍ തുടങ്ങുക. ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിച്ചാല്‍ നായകളെ പിടികൂടുന്ന എന്‍ ജി ഒ യുടെ രണ്ട് സംഘം കൂടി ജില്ലയിലെത്തും.

കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 140 തെരുവ് നായകളെയാണ് കാസര്‍കോട് എ ബി സി സെന്ററുകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുളളത്. വന്ധ്യകരണംശസ്ത്രക്രിയ നടത്തുന്ന നായയുടെ അവയവങ്ങള്‍ മോണിറ്ററിംഗ് കമ്മിറ്റി മുമ്പാകെ എണ്ണി തിട്ടപ്പെടുത്തി എന്‍ ജി ഒ യ്ക്ക് ഒരു നായയ്ക്ക് 1360 രൂപ എന്ന രീതിയില്‍ അനുവദിക്കാന്‍ തീരുമാനിച്ചു. എന്‍ ജി ഒ കള്‍ നായകളെ പിടികൂടാനെത്തുന്ന സ്ഥലത്ത് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളുടെ സാന്നിധ്യം ഉറപ്പാക്കണമെന്ന ജില്ലാകളക്ടര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വൊര്‍ക്കാടി, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എം നെയ്മുന്നിസ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്‌മോഹന്‍, എ ഡി പി പി മുഹമ്മദ് നിസാര്‍, ജില്ലാ വെറ്ററിനറി ഓഫീസര്‍ ഡോ. വി ശ്രീനിവാസന്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. കരുണാകര ആള്‍വ, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജി കെ മഹേഷ, എസ് പി സി എ സെക്രട്ടറി അഷ്‌റഫ് കൈന്താര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരുവുനായകളുടെ അക്രമം തടയാന്‍ ജില്ലയില്‍ രണ്ട് എ ബി സി സെന്ററുകള്‍ കൂടി ഉടന്‍ തുടങ്ങും

Keywords: Kasaragod, Kerala, Street dog, Stray Dogs, ABC Center, Dogs, Dogs Attack, Committee, Meet, 2 ABC Center will inaugurate soon.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia