city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആള്‍ ഇന്ത്യാ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 2 മുതല്‍ 6 വരെ

കാസര്‍കോട്: (www.kasargodvartha.com 21.02.2017) തുളുനാട് കബഡി അക്കാഡമിയുടെ അതിഥേയത്വത്തില്‍ ഏപ്രില്‍ രണ്ട് മുതല്‍ ആറ് വരെ ആള്‍ ഇന്ത്യ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വലുതും ചെറുതുമായ നിരവധി കബഡി മത്സരങ്ങള്‍ നടക്കുന്ന കാസര്‍കോട് ഇദംപ്രഥമായാണ് അന്താരാഷ്ട്ര നിലവാരമുള്ള കബഡി ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

ആള്‍ ഇന്ത്യ അമേച്വര്‍ കബഡി ഫെഡറേഷന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന കബഡി ടൂര്‍ണമെന്റ് സംസ്ഥാന-ജില്ലാ കബഡി അസോസിയേഷനുകളുമായി സഹകരിച്ചാണ് നടത്തുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപ കാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സ്ഥാനക്കാര്‍ക്ക് 1.5 ലക്ഷം രൂപയും ട്രോഫിയും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 50,000 രൂപ വീതവും ട്രോഫിയുമാണ് നല്‍കുക.
.
ആള്‍ ഇന്ത്യാ എ ഗ്രേഡ് ഇന്‍വിറ്റേഷന്‍ കബഡി ടൂര്‍ണ്ണമെന്റ് ഏപ്രില്‍ 2 മുതല്‍ 6 വരെ

കബഡിയെ ജനപ്രിയമാക്കിയ പ്രോ കബഡി ലീഗിലെ താരങ്ങളും ദേശീയ സംസ്ഥാന ടീമംഗങ്ങളും അണിനിരക്കുന്ന രാജ്യത്തെ മുന്‍നിര ടീമുകളാണ് പങ്കെടുക്കുന്നത്. ഒ എന്‍ ജി സി, സെന്റര്‍റെയില്‍വെ, ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ബി പി സി എല്‍, ബി എസ് എഫ്, വിജയബാങ്ക്, ഇന്ത്യന്‍ നേവി, എയര്‍ ഇന്ത്യ, ടിം ഹരിയാന, മൈസൂര്‍ ബാങ്ക് എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിനു കാസര്‍കോടെത്തും. രാജ്യാന്തര സാങ്കേതിക തികവോടെ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റ് പൂര്‍ണമായും നിയന്ത്രിക്കുന്നത് സംസ്ഥാന കബഡി അസോസിയേഷന്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ചെയര്‍മാനും, ദേശീയ കബഡി പരിശീലകന്‍ ഇ ഭാസ്‌കരന്‍ കണ്‍വീനറുമായിട്ടുള്ള ടെക്‌നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയ അംപയര്‍മാരും ഓഫീഷലുകളുമാണ്.

കാസര്‍കോട്- ബാംഗ്ലൂര്‍ സംസ്ഥാന ഹൈവേയോട് ചേര്‍ന്നു മുള്ളേരിയ, പൂവടുക്കയിലുള്ള പഞ്ചായത്ത് സ്‌റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഗ്രൗണ്ടിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. 5000 ആളുകള്‍ക്ക് കളികാണാന്‍ കഴിയുന്ന ഗ്യാലറിയാണ് തയ്യാറാവുന്നത്.   ഇതിനു പുറമെ 1000 കസേരയും, 250 ലക്ഷ്വറി സീറ്റുകളും തയ്യാറാക്കുന്നുണ്ട്. എം പി പി.കരുണാകരന്‍ ചെയര്‍മാനായി രൂപീകരിച്ച സംഘാടക സമിതിയാണ് ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിക്കുന്നത്. നമ്മുടെ സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയും വിപുലമായൊരു കബഡി ടൂര്‍ണമെന്റ് അരങ്ങേറുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ വര്‍ക്കിംഗ് ചെയര്‍മാന്‍ സിജി മാത്യൂ, വൈസ് ചെയര്‍മാന്‍ കെ നാസര്‍, ജനറല്‍ കണ്‍വിനര്‍ കെ ശങ്കരന്‍, കണ്‍വീനര്‍ കെ വി നവീന്‍കുമാര്‍, പ്രസ് ക്ലബ് കണ്‍വീനര്‍ സണ്ണിജോസഫ് എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kabadi-tournament, Mulleria, Cash, Award, Trophy, Air India, Tournament, P.Karunakaran-MP, Panchayath Stadium, Gallery.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia