city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇന്ദിര ആവാസ് യോജന പദ്ധതി: പാവപ്പെട്ടവര്‍ക്ക് 1962 വീടുകള്‍ അനുവദിച്ചു

കാസര്‍കോട്: ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ ജില്ലയില്‍ 2013-2014 വര്‍ഷത്തില്‍ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 1962 വീടുകളാണ് അനുവദിച്ചത്. പട്ടികജാതി വിഭാഗത്തില്‍ 709 വീടുകളും പട്ടികവര്‍ഗം 468 വീടുകളെ ന്യൂനപക്ഷ വിഭാഗക്കാര്‍ക്ക് 295 ഉം മറ്റുളളവര്‍ക്ക് 490 ഉം വീടുകളാണ് അനുവദിച്ചത്. ഇവയില്‍ ഇതുവരെ 1008 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പട്ടികജാതി വിഭാഗത്തില്‍ 231 ഉം പട്ടികവര്‍ഗത്തില്‍ 240 ഉം ന്യൂനപക്ഷ വിഭാഗത്തില്‍ 190 ഉം മറ്റുളളവര്‍ക്ക് 347 ഉം വീടുകളാണ് നിര്‍മ്മിച്ചത്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും ഇതര വിഭാഗക്കാര്‍ക്കും സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണ് ഇന്ദിരാ ആവാസ് യോജന. ഗുണഭോക്താക്കള്‍ സ്വന്തമായി രണ്ട് സെന്റ് ഭൂമിയെങ്കിലും ഉളളവരും വാസയോഗ്യമായ വീടില്ലാത്തവരും ആയിരിക്കണം. ഗ്രാമസഭകള്‍ക്കാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുളള ചുമതല. പട്ടികജാതി-വര്‍ഗവിഭാഗത്തിന് 60 ശതമാനവും ന്യൂനപക്ഷ വിഭാഗത്തിന് 15 ശതമാനവും വികലാംഗര്‍ക്ക് മൂന്ന് ശതമാനവും എന്ന അനുപാതത്തിലാണ് വീടുകള്‍ അനുവദിക്കുന്നത്. ഈ പദ്ധതിയില്‍ പുതിയ വീടുകളുടെ നിര്‍മ്മാണത്തിന് കേന്ദ്ര ഗവണ്‍മെന്റ് പരമാവധി 70,000 രൂപയാണ് അനുവദിക്കുന്നത്. പൊതുവിഭാഗക്കാര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും രണ്ട് ലക്ഷം രൂപയുമാണ് നല്‍കുന്നത്. വീടുകളുടെ ആകെ വിസ്തീര്‍ണം 60 ചതുരശ്രമീറ്ററില്‍ കൂടാന്‍ പാടില്ല. ഓരോ വീടിനോടനുബന്ധിച്ചും പുകയില്ലാ അടുപ്പും കക്കൂസും ഉണ്ടായിരിക്കണം.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയ്ക്ക് ഇന്ദിരാ ആവാസ് യോജനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിഹിതം 4.26 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ 1.42 കോടി രൂപയും അനുവദിച്ചു. നീക്കിയിരിപ്പായി ഉണ്ടായിരുന്ന 4.43 കോടി ഉള്‍പ്പെടെ 10.11 കോടി രൂപയാണ് പദ്ധതിക്ക് ലഭിച്ചിട്ടുളളത്.

ഇതില്‍ 6.54 കോടി രൂപ ചെലവഴിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷം പട്ടികജാതി വിഭാഗത്തില്‍ 1.63 കോടി, പട്ടികവര്‍ഗ വിഭാഗത്തില്‍ 1.74 കോടി, ന്യൂനപക്ഷ മേഖലയില്‍ 1.09 കോടിരൂപ, മറ്റുളളവര്‍ 20.9 കോടി എന്നിങ്ങനെയാണ് ഐ എ വൈയില്‍ തുക ചെലവഴിച്ചത്. ഈ വര്‍ഷം വിവിധ വിഭാഗങ്ങളിലായി 1472 വീടുകളുടെ എഗ്രിമെന്റ് ഒപ്പു വെച്ചിട്ടുണ്ട്.

ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിംഗ് കമ്മിറ്റി പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. മഞ്ചേശ്വരം ബ്ലോക്കില്‍ അനുവദിച്ച 349 ഇനത്തില്‍ 226 പൂര്‍ത്തീകരിച്ചു. കാസര്‍കോട് 344 വീടുകളില്‍ 171 ഉം കാറഡുക്കയില്‍ 348 ല്‍ 152 ഉം കാഞ്ഞങ്ങാട് 244 ല്‍ 76 ഉം നീലേശ്വരത്ത് 258 ല്‍ 134 ഉം പരപ്പ ബ്ലോക്കില്‍ അനുവദിച്ച 419 ല്‍ 249 വീടുകളുടേയും നിര്‍മ്മാണമാണ് പൂര്‍ത്തീകരിച്ചു.

ഈ സാമ്പത്തിക വര്‍ഷം മഞ്ചേശ്വരം ബ്ലോക്കില്‍ 1.08 കോടി, കാസര്‍കോട് 91.9 ലക്ഷം, കാറഡുക്ക 1.06 കോടി, കാഞ്ഞങ്ങാട് 72.71 ലക്ഷം, നീലേശ്വരം 88.37 ലക്ഷം, പരപ്പ 1.86 കോടി രൂപയുമാണ ഇന്ദിരാ ആവാസ് യോജന പദ്ധതിയില്‍ ചെലവഴിച്ചത്. 2007-2008 മുതല്‍ 2012-2013 വരെയുളള വര്‍ഷങ്ങളില്‍ മഞ്ചേശ്വരം ബ്ലോക്കിന് 265, കാസര്‍കോട് 400, കാറഡുക്ക 153, കാഞ്ഞങ്ങാട് 140, നീലേശ്വരം 258, പരപ്പ 375 ഉം വീടുകള്‍ സ്പില്‍ ഓവര്‍ പ്രവൃത്തിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചു വരുന്നു. ദാരിദ്ര്യ രേഖയ്ക്കു കീഴിലുളള ദുര്‍ബല വിഭാഗത്തിന് പാര്‍പ്പിട പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനുളള പ്രവര്‍ത്തനങ്ങളില്‍ ഇന്ദിരാ ആവാസ് യോജന മാതൃകപരമായാണ് പ്രവര്‍ത്തിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: House, Kasaragod, Kerala, Project,  Indira Awas, Indira Awas Project,  Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia