Died | ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന 19കാരൻ മരിച്ചു
Apr 9, 2024, 19:44 IST
* അറസ്റ്റിലായത് മോഷണ കേസിൽ
* ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി പൊലീസ്
* ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി പൊലീസ്
കാഞ്ഞങ്ങാട്: (KasargodVartha) ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു. പഴയങ്ങാടി വെങ്ങരയിലെ ഫയാസ് (19) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ജയിൽ അധികൃതർ യുവാവിനെ മെഡികൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം മുമ്പ് പടന്നയിലെ പള്ളിയുടെ കാബിൻ തകർത്ത് കവർച്ച നടത്തിയെന്ന കേസിലാണ് ഫയാസ് അടക്കം മൂന്ന് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പഴയങ്ങാടി പൊലീസ് സ്റ്റേഷനിലും യുവാവിനെതിരെ കേസ് നിലവിലുണ്ട്.