ബസ് ഡ്രൈവറോടൊപ്പം വീടുവിട്ട 19 കാരി കോടതിയില്‍ ഹാജരായി
Feb 17, 2015, 12:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17/02/2015) ഭാര്യയും മക്കളുമുള്ള ബസ് ഡ്രൈവറോടൊപ്പം വീടുവിട്ട 19 കാരി കോടതിയില്‍ ഹാജരായി. പടന്ന തൈക്കടപ്പുറത്തെ മുഹമ്മദ് ഹനീഫിന്റെ മകള്‍ സഹനയാണ് തിങ്കളാഴ്ച വൈകുന്നേരം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതിയില്‍ ഹാജരായത്.
2014 ഡിസംബര്‍ 19 നാണ് സഹന ഭാര്യയും മക്കളുമുള്ള ബസ് ഡ്രൈവറായ പെരിങ്ങോത്തെ കബീര്‍ അഹമ്മദിനോടൊപ്പം വീടുവിട്ടത്. ആറ് വയസുള്ള കുട്ടിയെയും കൂട്ടിയാണ് കബീര്‍ സഹനക്കൊപ്പം പോയത്. ഇത് സംബന്ധിച്ച് യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസെടുക്കുകയായിരുന്നു.
ചന്തേര പോലീസ് സ്റ്റേഷനിലാണ് ഇരുവരും ആദ്യം ഹാജരായത്. തുടര്‍ന്ന് യുവതി കോടതിയില്‍ ഹാജരാവുകയായിരുന്നു. താനും കബീറും പ്രണയത്തിലാണെന്നും തങ്ങള്‍ മൈസൂരില്‍ പോയി വിവാഹിതരായ ശേഷം നാട്ടിലേക്ക് തിരിച്ചുവരികയായിരുന്നുവെന്നും സഹന കോടതിയെ ബോധിപ്പിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. സഹന വീണ്ടും കബീറിനോടൊപ്പം പോയി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Love, Bus, Driver, Court, Police, Complaint, Kasaragod, Kanhangad, Sahana.
Advertisement: