city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | സ്കൂടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് പരിക്കേറ്റ 19 കാരൻ ആശുപത്രിയിൽ മരിച്ചു

19-year-old dies after scooter accident in melparamba
Photo: Arranged
മേൽപറമ്പ് ഇൻസ്പെക്ടർ സന്തോഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

മേൽപറമ്പ്: (KasargodVartha) സ്കൂടർ നിയന്ത്രണം വിട്ട് കുഴിയിൽ വീണ് പരിക്കേറ്റ 19 കാരൻ ആശുപത്രിയിൽ മരിച്ചു.

ദേളി ജംഗ്ഷൻ അരമങ്ങാനം റോഡിലെ അബ്ദുൽ റസാഖിന്റെ മകൻ അഹ് മദ് റംസാൻ (19) ആണ് മരിച്ചത്. ദേളി ജംഗ്ഷൻ-കോളിയടുക്കം റോഡിൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.

19 year old dies after scooter accident in melparamba

കോഴി വണ്ടിയുടെ ഡ്രൈവറാണ് യുവാവ്. രാത്രി ജോലി കഴിഞ്ഞ് പുലർച്ചെ അഞ്ച് മണിയോടെ വീട്ടിലേക്ക് മടങ്ങുന്ന വഴി സ്കൂടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. പ്രഭാതനടത്തത്തിന് ഇറങ്ങിയ ശശി എന്നയാൾ സംഭവം കണ്ട്, പ്രദേശവാസിയായ മുഹമ്മദ് എന്നയാളെയും കൂട്ടി, ഉടൻ കാസർകോട് കെയർവെൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും, വൈകീട്ട് 4:30 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. 

യുവാവ് സഞ്ചരിച്ച സ്കൂടർ കുഴിയിൽ വീണ് കിടക്കുകയായിരുന്നു. മേൽപറമ്പ് ഇൻസ്പെക്ടർ സന്തോഷും സംഘവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia