മദ്രസ അധ്യാപകരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 19കാരനെ വീടുവളഞ്ഞ് പിടികൂടി
Mar 31, 2015, 12:43 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 31/03/2015) മദ്രസ അധ്യാപകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ മൂന്നാം പ്രതിയായ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുറുന്തൂര്‍ സ്വദേശിയും കെട്ടിട നിര്‍മാണ തൊഴിലാളിയുമായ വൈഷ്ണവ് എന്ന ഉണ്ണിയെയാണ് ഹൊസ്ദുര്‍ഗ് എഎസ്‌ഐ, കെ. ഗോവിന്ദനും സംഘവും വീട് വളഞ്ഞ് ചൊവ്വാഴ്ച രാവിലെ പിടികൂടിയത്.
ഞായറാഴ്ച രാത്രി 9.45 മണിയോടെ മയ്യത്ത് റോഡിലെ വീട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മദ്രസയിലേക്ക് മടങ്ങുകയായിരുന്ന ഞാണിക്കടവ് ഹിദായത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്രസയിലെ അധ്യാപകരായ കണ്ണൂര്‍ മാട്ടൂലിലെ സി.എം അബ്ദുല്‍ ഷുക്കൂര്‍ ദാരിമി (28), കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റാഷിദ് (30) എന്നിവരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി മൂന്നംഗ സംഘം അക്രമിക്കുകയായിരുന്നു.
കേസിലെ മുഖ്യ പ്രതികളായ സനീഷും സുഹൃത്തും ഒളിവിലാണ്. ഒളിസങ്കേതത്തില്‍ നിന്ന് സ്വന്തം വീട്ടിലെത്തിയപ്പോഴാണ് ഉണ്ണിയെ പിടികൂടിയത്.

Keywords : Kanhangad, Madrasa, Teacher, Assault, Complaint, Case, Police, Investigation, Arrest, Accuse, Kasaragod, Unni, Vaishnav.