എറണാകുളത്തേക്ക് ജോലി തേടിപ്പോയ 19 കാരനെ കാണ്‍മാനില്ല
Jul 8, 2015, 23:50 IST
കാസര്‍കോട്: (www.kasargodvartha.com 08/07/2015) എറണാകുളത്തേക്ക് ജോലി തേടിപ്പോയ 19 കാരനെ കാണാനില്ലെന്ന് പരാതി. മധൂര്‍ കല്ലക്കട്ടയിലെ സി.എ അബ്ദുല്‍ ഫലാഹിന്റെ മകന്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസലിനെയാണ് കാണാതായത്.
എറണാകുളത്തേക്ക് ഏതാനും ദിവസങ്ങള്‍ മുമ്പ് ജോലി തേടിപ്പോയ ഫൈസലിനെ കുറിച്ച് വീട്ടുകാര്‍ക്ക് യാതൊരു വിവരവും ഇതുവരെ ലഭിച്ചിട്ടില്ല. ഫോണില്‍ ബന്ധപ്പെടാനും കഴിഞ്ഞിട്ടില്ല. അവിടെ ജോലിയില്‍ കയറിയിട്ടുണ്ടാകുമെന്നാണ് ആദ്യം കരുതിയത്. കഴിഞ്ഞ ദിവസം ഫൈസല്‍ എറണാകുളത്തില്ലെന്ന് സുഹൃത്തുക്കള്‍ മുഖേന നടത്തിയ അന്വേഷണത്തില്‍ വ്യക്തമാവുകയായിരുന്നു. ഇതോടെയാണ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്.
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords : Kasaragod, Missing, Ernakulam, Police, Complaint, Madhur, Abdul Rahman Faizal, 19 old boy goes missing.