ബസില്‍ നിന്നും തെറിച്ചുവീണ പതിനെട്ടുകാരന്‍ ഒരുമാസത്തിലേറെയായി അബോധാവസ്ഥയില്‍; ചികിത്സാ സഹായം തേടി കുടുംബം
Oct 28, 2016, 22:02 IST
കാസര്‍കോട്: (www.kasargodvartha.com 28/10/2016) ഓടിക്കൊണ്ടിരിക്കുകയായിരുന്ന സ്വകാര്യബസിന്റെ ചവിട്ടുപടിയില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ പതിനെട്ടുകാരന്‍ ഒരുമാസത്തിലേറെയായി അബോധാവസ്ഥയില്‍. മധൂര്‍ ഹിദായത്ത് നഗറിലെ എസ് പി നഗറിനടുത്ത് താമസിക്കുന്ന മുഹമ്മദ് ഷരീഫിന്റെ മകന്‍ മുഹമ്മദ് ഹഫീസ്(18) ആണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് മംഗളൂരു യുണൈറ്റഡ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
കാസര്‍കോട്ടെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഹഫീസ് ജോലിക്ക് പോകാനായി ബസില്‍ യാത്ര ചെയ്യുന്നതിനിടെ ചവിട്ടുപടിയില്‍ നിന്നും തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. റോഡരികിലെ ഇലക്ട്രിക് പോസ്റ്റില്‍ തലയിടിച്ചുവീണ ഹഫീസിനെ നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ആറുമാസം തുടര്‍ച്ചയായി ചികിത്സ നടത്തിയാല്‍ മാത്രമേ ഹഫീസിന്റെ അസുഖം ഭേദമാവുകയുള്ളൂവെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഹഫീസിന്റെ ചികിത്സക്കായി ഇതുവരെ 4,50,000 രൂപ ചെലവായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായം കൊണ്ടാണ് ഇതുവരെയുള്ള ചികിത്സ നടത്തിയതെന്ന് പിതാവ് മുഹമ്മദ് ഷരീഫ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
നുളളിപ്പാടിയില്‍ ഗുജിരിക്കട നടത്തുന്ന മുഹമ്മദ് ഷരീഫ് ഇതില്‍ നിന്നും കിട്ടുന്ന നാമമാത്രമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. ഭാര്യക്കും മക്കള്‍ക്കുമൊപ്പം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഷരീഫ് ഫത്താഹ് ജുമാ മസ്ജിദ് ജമാഅത്തിലെ അംഗം കൂടിയാണ്. ഹഫീസിന്റെ തുടര്‍ ചികിത്സക്കുള്ള പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് യാതൊരു നിര്‍വ്വാഹമില്ല. ഉദാരമതികളുടെ സഹായം മാത്രമാണ് ഇനി പ്രതീക്ഷ. മുഹമ്മദ് ഷരീഫിന്റെ ഫോണ്‍ നമ്പര്‍: 9847346775.

Keywords: Kasaragod, Kerala, Bus, Accident, Injured, Needs help, hospital, Treatment, Youth, 18 year old boy injured in accident needs your help.