city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഴയ പ്ലാസ്റ്റിക് കുപ്പിക്കും 18 ശതമാനം ജിഎസ്ടി; ആക്രികച്ചവടക്കാര്‍ പണി നിര്‍ത്തുന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.08.2017) പഴയ പ്ലാസ്റ്റിക് കുപ്പിക്കും 18 ശതമാനം ജിഎസ്ടി ചുമത്തിയതോടെ കേരളത്തിലെ പതിനായിരത്തോളം വരുന്ന ആക്രി കച്ചവടക്കാര്‍ പ്രതിസന്ധിയിലാവുകയാണ്. ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വന്ന ജിഎസ്ടിയില്‍ പഴയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തിയതോടെയാണ് കച്ചവടം പ്രതിസന്ധിയിലായത്.

ജൂലൈ വരെ സീറോ ശതമാനമായിരുന്ന പ്ലാസ്റ്റിക്കിനും മറ്റു സാധനങ്ങള്‍ക്കും ജിഎസ്ടി വന്നതോടെ നികുതി 18 ശതമാനമായിരിക്കുകയാണ്. ലക്ഷകണക്കിന് തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗവും ഇതോടെ പ്രതിസന്ധിയിലാവും. മുന്‍കാലങ്ങളില്‍ തെരുവോരങ്ങളില്‍ നിന്നും ലഭിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും കയറ്റി വിട്ടാല്‍ പകുതി വിലക്കുള്ള സാധനങ്ങള്‍ ലഭിക്കുമായിരുന്നു. പുതിയ നിയമത്തോടെ ഇതും ഇല്ലാതായിരിക്കുകയാണ്.

പഴയ പ്ലാസ്റ്റിക് കുപ്പിക്കും 18 ശതമാനം ജിഎസ്ടി; ആക്രികച്ചവടക്കാര്‍ പണി നിര്‍ത്തുന്നു

ഈ സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്ന ആക്രി തൊഴിലാളികളെ സംരക്ഷിക്കുന്നതിനയി ഈ മേഖലയില്‍ പുതിയ സംഘടയായ കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന് രൂപം നല്‍കി. ജില്ലാകമ്മിറ്റി രൂപീകരണയോഗം മാണിക്കോത്ത് വ്യാപാര ഭവനില്‍ സംസഥാന വൈസ്പ്രസിഡണ്ട് കെ ഹനീഫ ബേവിഞ്ച ഉദ്ഘാടനം ചെയ്തു. കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ജിഎസ്ടി പിന്‍വലിക്കാനുള്ള നിവേദനം സംസ്ഥാന കൗണ്‍സില്‍ അംഗം കുഞ്ഞിക്കണ്ണന്‍ കാലിക്കടവ് വൈസ് പ്രസിഡണ്ട് ഹനീഫയ്ക്ക് കൈമാറി.

യോഗത്തില്‍ ഖാദര്‍ ചെര്‍ക്കള, ബഷീര്‍ കാസര്‍കോട്, ഇബ്രാഹിം ചെമ്മനാട്, മുത്തു കാഞ്ഞങ്ങാട്, ജയന്‍ കാഞ്ഞങ്ങാട്, ഫര്‍വേഷ് നീലേശ്വരം, ഹനീഫ ചെറുവത്തൂര്‍, കനകരാജ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. കെ മുഹമ്മദ്കുഞ്ഞി സ്വാഗതവും സൂബൈര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഹബീബ് റഹ് മാന്‍ കാസര്‍കോട്(പ്രസിഡണ്ട്), ഷിനോജ് കാഞ്ഞങ്ങാട്(ജനറല്‍ സെക്രട്ടറി), കെ മുഹമ്മദ് കുഞ്ഞി ആലൂര്‍, ( ട്രഷര്‍) എന്നിവരെ തിരഞ്ഞെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Tax, Plastic, GST, GST Imposed On Platic Products, Plastic Waste, Akri Goods, Misery, 18 % GST for scraps.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia