അജ്ഞാത രോഗം ബാധിച്ച് ആടുകള്‍ ചത്തൊടുങ്ങുന്നു; കുമ്പളയില്‍ ഒരാഴ്ചയ്ക്കിടെ ചത്തത് 18 എണ്ണം
Feb 28, 2016, 11:00 IST
കുമ്പള: (www.kasargodvartha.com 28.02.2016) അജ്ഞാത രോഗം ബാധിച്ച് ആടുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കുമ്പളയിലെ വിവിധ ഭാഗങ്ങളിലാണ് ഇത്തരത്തില്‍ നിരവധി ആടുകള്‍ ചത്തത്. ഇതോടെ ആട് കര്‍ഷകര്‍ ദുരിതത്തിലായി.
18 ആടുകളാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഈ ഭാഗങ്ങളില്‍ ചത്തത്. കഴിഞ്ഞ ദിവസം കുമ്പള സി.എച്ച്.സി. റോഡിലെ നൗഫലിന്റെ മൂന്നു ആടുകള്‍ ചത്തു. ആരിക്കാടി ബന്നംകുളം കക്കാ ഹൗസില്‍ മൊയ്തീന്‍ കുഞ്ഞിയുടെ 15 ഓളം ആടുകളാണ് കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ചത്തത്.
അതേസമയം വിവരം കുമ്പള മൃഗാശുപത്രിയില്‍ അറിയിച്ചപ്പോള്‍ ഡോക്ടര്‍മാരില്ലെന്ന് പറഞ്ഞ് ജീവനക്കാര്‍ കൈമലര്‍ത്തുകയാണ് ചെയ്തതെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു. മഞ്ചേശ്വരത്തെ മൃഗാശുപത്രിയില്‍ നിന്നാണ് ഇപ്പോള്‍ ആടുകള്‍ക്ക് പ്രതിരോധ ചികിത്സ നല്‍കി വരുന്നത്.
Keywords : Kumbala, Farmer, Animal, Kasaragod, Complaint, Death, Goat.