city-gold-ad-for-blogger

തെങ്ങുകയറ്റം പെണ്‍കരങ്ങളില്‍; പരിശീലനം നേടി 18 വനിതകള്‍ റെഡി!

കാഞ്ഞങ്ങാട്: (www.kasaragodvartha.com 28.02.2020) തെങ്ങുകയറ്റ പരിശീലനം പൂര്‍ത്തിയാക്കി വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും 18 വനിതകള്‍ പുറത്തിറങ്ങി. ഇനി തെങ്ങുകയറാനുള്ള ജോലി ഇവര്‍ കൃത്യമായി നടപ്പിലാക്കും. സ്വയം തൊഴില്‍ പരിശീലന രംഗത്ത് നിരവധിപേരെ കൈപിടിച്ചുയര്‍ത്തിയ ആന്ധ്ര ബാങ്കിന് കീഴിലുള്ള വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടും കുടുംബശ്രീ ജില്ലാ മിഷനും ചേര്‍ന്നാണ് ഇവര്‍ക്ക് തെങ്ങുകയറ്റ പരിശീലനം നല്‍കിയത്.

തെങ്ങുകയറ്റം പെണ്‍കരങ്ങളില്‍; പരിശീലനം നേടി 18 വനിതകള്‍ റെഡി!

ആറ് ദിവസം കൊണ്ടാണ് വനിതകള്‍ തെങ്ങുകയറ്റത്തില്‍ പരിശീലനം നേടിയെടുത്തത്. ഇതോടൊപ്പം യന്ത്രം ഉപയോഗിച്ചുള്ള കാടു വൃത്തിയാക്കലിലും ഇവര്‍ പരിശീലനം നേടിക്കഴിഞ്ഞു. തൊഴില്‍ മേഖലയില്‍ ഏര്‍പ്പെടുന്നതിന്റെ ഉദ്ഘാടനം പരിശീലനം നേടിയ വെള്ളിക്കോത്ത് ഇന്‍സ്‌റിറ്റിയൂട്ടില്‍ തന്നെ നടന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ എന്‍ ഷില്‍ജി യന്ത്രം തൊഴിലാളികള്‍ക്കായി കൈമാറി. ലിന്‍ഡ ലൂയിസ്, സുബ്രഹ്മണ്യ ഷേണായി എന്നിവര്‍ സംബന്ധിച്ചു. ജലജാക്ഷിയാണ് ഇവരെ പരിശീലിപ്പിച്ചത്.

തെങ്ങുകയറ്റം പെണ്‍കരങ്ങളില്‍; പരിശീലനം നേടി 18 വനിതകള്‍ റെഡി!

Keywords: Kanhangad, Kerala, news, Coconut, Woman, kasaragod, 18 girls ready to climb coconut < !- START disable copy paste -->   

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia