175 കുപ്പി വിദേശമദ്യവും മൂന്ന് ലിറ്റര്‍ നാടന്‍ ചാരായവും പിടികൂടി
Feb 24, 2015, 11:30 IST
നീലേശ്വരം: (www.kasargodvartha.com 24/02/2015) മടിക്കൈ എരിക്കുളം- ആലക്കുളം റോഡരികില്‍ മൂന്ന് പ്ലാസ്റ്റിക് ചാക്ക് കെട്ടുകളില്‍ സൂക്ഷിച്ചിരുന്ന 175 കുപ്പി വിദേശമദ്യം എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. എക്‌സൈസ് പരിശോധനക്കിടയില്‍ പ്രതി ഓടിരക്ഷപ്പെട്ടു.
മടിക്കൈ നാര- ആലക്കുളത്തെ എന്‍. ബിജുവിനെതിരെ പോലീസ് കേസെടുത്തു. ബേഡൂര്‍ നായക്കയം തട്ടില്‍ ചന്തനെ മൂന്ന് ലിറ്റര്‍ നാടന്‍ ചാരായവുമായി പോലീസ് അറസ്റ്റ് ചെയ്തു. രാത്രികാലങ്ങളില്‍ മദ്യം വിതരണം ചെയ്യുന്നത് തടയാന്‍ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തില്‍ റെയ്ഡ് ശക്തമാക്കിയിട്ടുണ്ട്.
റെയ്ഡില്‍ ഹോസ്ദുര്‍ഗ്ഗ് സര്‍ക്കിള്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജോയ് ജോസഫ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.അസീസ്, കെ.കെ വേലായുധന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍ പി. ഗോവിന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

![]() |
File Photo |

Keywords : Liquor, seized, kasaragod, Kerala, Police-raid, Nileswaram.