കാസര്‍കോട്ട് 175 പോലീസുകാരുടെ അഡീഷണല്‍ ഫോഴ്‌സ്: മന്ത്രി തിരുവഞ്ചൂര്‍
May 10, 2013, 19:28 IST
കാസര്‍കോട്: ജില്ലയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ക്രമസമാധാന പാലനത്തിനായി 175 പോലീസുകാരുടെ അഡീഷണല്‍ ഫോഴ്‌സ് അനുവദിച്ചതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അറിയിച്ചു. പുലിക്കുന്നില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പുതിയ പോലീസ് കണ്‍ട്രോള്‍ റൂമിന്റെയും പോലീസ് സേനയക്ക് പുതുതായി അനുവദിച്ച 50 മോട്ടോര്‍ സൈക്കിളും അഞ്ച് ടവേര കാറും സേനയ്ക്ക് വിട്ടു കൊടുക്കുന്നതിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 എ.എസ്.ഐ., 10 പോലീസ് ഡ്രൈവര്‍മാര്‍ കൂടി ഉള്‍പെട്ടതാണ് അഡീഷണല്‍ ഫോഴ്‌സ്. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനുകളിലാണ് അഡീഷണല്‍ ഫോഴ്‌സിലെ കൂടുതല്‍ പേരെയും നിയമിക്കുക. ഈ സ്‌റ്റേഷന്‍ പരിധികളില്‍ മോട്ടോര്‍ ബൈക്കിലൂടെ പട്രോളിംഗ്, സര്‍വൈലെന്‍സ് ശക്തിപ്പെടുത്തും. പോലീസുകാര്‍ക്ക് പുതിയ മൊബൈലും സിംകാര്‍ഡും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ക്രമസമാധാന പാലനത്തിനായി നടപ്പാക്കുന്ന പ്രത്യേക പാക്കേജ് അനുസരിച്ചാണ് കണ്‍ട്രോള്‍ റൂമും വാഹനങ്ങളും സജ്ജമാക്കിയത്. കാഞ്ഞങ്ങാട്ട് പുതിയ കണ്‍ട്രോള്‍ റൂം തുറക്കുകയും ആവശ്യമായ മോട്ടോര്‍ വാഹനങ്ങള്‍ അനുവദിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ പോലീസ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനും സംഘര്‍ഷം ഉണ്ടായാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും, എ.പി. ബറ്റാലിയന്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചു വരുന്നു. കാസര്‍കോട് ട്രാഫിക്ക് പോലീസ് സ്റ്റേഷന്‍ ഉടന്‍ തുറക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ട്രാഫിക് സ്റ്റേഷനില്‍ ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടരെ ഉടന്‍ തന്നെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പോലീസ് സേനയ്ക്ക് 5000 വാഹനങ്ങളുണ്ട്. പുതുതായി 413 വാഹനങ്ങള്‍ വാങ്ങാന്‍ 26.5 കോടി അനുവദിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷം പഴക്കമുള്ള 1500 പഴയ വാഹനങ്ങള്‍ മാറ്റേണ്ടതുണ്ട്. സേന നവീകരിക്കാന്‍ കേന്ദ്രം അനുവദിക്കുന്ന ഫണ്ടില്‍ നിന്നും ഇനിയും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ തുക വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടിയന്തിരമായി 500 പോലീസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. പി.എസ്.സിയോട് നിയമനത്തിനായി അഭ്യര്‍ത്ഥിച്ച് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും നിയമന പ്രക്രിയ പൂര്‍ത്തിയാകാത്തിനാല്‍ 500 ഡ്രൈവര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് മുഖേന നിയമിക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ 11000 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും കേസുകളില്‍ നിയമപരമായി കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രമസമാധാന പാലനം തകര്‍ക്കാന്‍ കുഴപ്പം ഉണ്ടാക്കുന്നത് സമൂഹത്തിലെ ഏറ്റവും ചെറിയൊരു വിഭാഗം മാത്രമാണ്. ഇവര്‍ അസംഘടിതരായ ഭൂരിപക്ഷം വരുന്നവരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കുഴപ്പക്കാര്‍ക്കെതിരെ പോലീസ് നിര്‍ദയമായ നടപടികള്‍ എടുക്കും. ഇതിനൊപ്പം തിന്മകള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാനും കുറ്റങ്ങള്‍ക്കെതിരെ ജനങ്ങള്‍ സംഘടിപ്പിക്കാനും പോലീസ്‌സേന കര്‍മ്മ പദ്ധതിയില്‍ തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ ശക്തികളെ ഒരു കാരണവശാലും അംഗീകരിക്കുകയില്ല. എല്ലാ അമ്മമാര്‍ക്കും നാട്ടില്‍ സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കും.
ചടങ്ങില്‍ എം.എല്‍.എ. മാരായ ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്‍.ശങ്കര്‍ റെഡ്ഡി, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജോസ് ജോര്‍ജ്, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
15 എ.എസ്.ഐ., 10 പോലീസ് ഡ്രൈവര്‍മാര്‍ കൂടി ഉള്‍പെട്ടതാണ് അഡീഷണല്‍ ഫോഴ്‌സ്. മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ക്രിമിനല്‍ കേസുകള്‍ കൂടുതല്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്ന കാസര്‍കോട്, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനുകളിലാണ് അഡീഷണല്‍ ഫോഴ്‌സിലെ കൂടുതല്‍ പേരെയും നിയമിക്കുക. ഈ സ്‌റ്റേഷന്‍ പരിധികളില്‍ മോട്ടോര്‍ ബൈക്കിലൂടെ പട്രോളിംഗ്, സര്‍വൈലെന്‍സ് ശക്തിപ്പെടുത്തും. പോലീസുകാര്‍ക്ക് പുതിയ മൊബൈലും സിംകാര്‍ഡും നല്‍കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ക്രമസമാധാന പാലനത്തിനായി നടപ്പാക്കുന്ന പ്രത്യേക പാക്കേജ് അനുസരിച്ചാണ് കണ്‍ട്രോള്‍ റൂമും വാഹനങ്ങളും സജ്ജമാക്കിയത്. കാഞ്ഞങ്ങാട്ട് പുതിയ കണ്‍ട്രോള്‍ റൂം തുറക്കുകയും ആവശ്യമായ മോട്ടോര്‍ വാഹനങ്ങള്‍ അനുവദിക്കുകയും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
![]() |
കാസര്‍കോട് പോലീസ് സേനയ്ക്ക് അനുവദിച്ച 50 മോട്ടോര്‍ സൈക്കിളുകളും അഞ്ച് ടവേര കാറുകളും കൈമാറുന്ന ചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വാഹനങ്ങള്‍ വീക്ഷിക്കുന്നു. |
സംസ്ഥാനത്ത് പോലീസ് സേനയ്ക്ക് 5000 വാഹനങ്ങളുണ്ട്. പുതുതായി 413 വാഹനങ്ങള്‍ വാങ്ങാന്‍ 26.5 കോടി അനുവദിച്ചിട്ടുണ്ട്. പതിനഞ്ചു വര്‍ഷം പഴക്കമുള്ള 1500 പഴയ വാഹനങ്ങള്‍ മാറ്റേണ്ടതുണ്ട്. സേന നവീകരിക്കാന്‍ കേന്ദ്രം അനുവദിക്കുന്ന ഫണ്ടില്‍ നിന്നും ഇനിയും കൂടുതല്‍ വാഹനങ്ങള്‍ വാങ്ങാന്‍ തുക വിനിയോഗിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അടിയന്തിരമായി 500 പോലീസ് ഡ്രൈവര്‍മാരെ ആവശ്യമുണ്ട്. പി.എസ്.സിയോട് നിയമനത്തിനായി അഭ്യര്‍ത്ഥിച്ച് മൂന്നര വര്‍ഷം കഴിഞ്ഞിട്ടും നിയമന പ്രക്രിയ പൂര്‍ത്തിയാകാത്തിനാല്‍ 500 ഡ്രൈവര്‍മാരെ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് മുഖേന നിയമിക്കാന്‍ തീരുമാനിച്ചു. ജില്ലയില്‍ 11000 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും കേസുകളില്‍ നിയമപരമായി കര്‍ശന നടപടികളെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ക്രമസമാധാന പാലനം തകര്‍ക്കാന്‍ കുഴപ്പം ഉണ്ടാക്കുന്നത് സമൂഹത്തിലെ ഏറ്റവും ചെറിയൊരു വിഭാഗം മാത്രമാണ്. ഇവര്‍ അസംഘടിതരായ ഭൂരിപക്ഷം വരുന്നവരെ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നു. കുഴപ്പക്കാര്‍ക്കെതിരെ പോലീസ് നിര്‍ദയമായ നടപടികള്‍ എടുക്കും. ഇതിനൊപ്പം തിന്മകള്‍ക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കാനും കുറ്റങ്ങള്‍ക്കെതിരെ ജനങ്ങള്‍ സംഘടിപ്പിക്കാനും പോലീസ്‌സേന കര്‍മ്മ പദ്ധതിയില്‍ തയ്യാറാക്കിയിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ ശക്തികളെ ഒരു കാരണവശാലും അംഗീകരിക്കുകയില്ല. എല്ലാ അമ്മമാര്‍ക്കും നാട്ടില്‍ സമാധാനമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കും.
ചടങ്ങില്‍ എം.എല്‍.എ. മാരായ ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (ഉദുമ), നഗരസഭ ചെയര്‍മാന്‍ ടി.ഇ.അബ്ദുല്ല, അഡീഷണല്‍ ഡയക്ടര്‍ ജനറല്‍ ഓഫ് പോലീസ് എന്‍.ശങ്കര്‍ റെഡ്ഡി, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജോസ് ജോര്‍ജ്, ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: Additional force, Allow, Police, Motor cycle, Car, Thiruvanchoor Radhakrishnan, Minister, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News