17കാരനെ കോഴിക്കടയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചു
Feb 3, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 03/02/2016) 17 കാരനെ കോഴിക്കടയില്‍ നിന്നും വലിച്ചിറക്കി മര്‍ദിച്ചതായി പരാതി. ഹൊസങ്കടി മര്‍ത്തണയിലെ ആബിദിനാണ് മര്‍ദനമേറ്റത്. പിതാവിന്റെ കോഴിക്കടയില്‍ നില്‍ക്കുമ്പോള്‍ മൂന്നംഗസംഘം വിളിച്ചിറക്കിക്കൊണ്ടുപോയി മര്‍ദിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.
പരിക്കേറ്റ ആബിദിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
Keywords : Kasaragod, Assault, Complaint, Police, Abid, Chicken Store.

Keywords : Kasaragod, Assault, Complaint, Police, Abid, Chicken Store.