അര്‍ധരാത്രി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ പതിനേഴുകാരനൊപ്പം പോലീസ് പിടിയിലായ പതിനാറുകാരി ആത്മഹത്യക്ക് ശ്രമിച്ചു
May 30, 2017, 19:39 IST
ബദിയടുക്ക: (www.kasargodvartha.com 30.05.2017) അര്‍ധരാത്രി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെ 17കാരനൊപ്പം പോലീസ് പിടിയിലായ 16കാരി ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിനകത്തെ കിടപ്പുമുറിയിലാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മംഗളൂരു ആശുപത്രിയില്‍ പെണ്‍കുട്ടി തീവ്രപരിചരണ വിഭാഗത്തിലാണ്.
കഴിഞ്ഞ ദിവസം അര്‍ധ രാത്രി 12 മണിയോടെ നെല്ലിക്കട്ടയില്‍ പോലീസ് വാഹന പരിശോധന നടത്തുമ്പോഴാണ് മധൂറിന് സമീപത്തെ 17കാരനും അയല്‍വാസിയായ 16കാരിയും സഞ്ചരിച്ച ബൈക്ക് എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ അസമയത്ത് സഞ്ചരിക്കുന്നതില്‍ സംശയം തോന്നിയ പോലീസ് ചോദ്യം ചെയ്തുവെങ്കിലും പരസ്പര വിരുദ്ധമായ മറുപടി നല്‍കി കുട്ടിക്കമിതാക്കള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു.
തുടര്‍ന്ന് ഇരുവരെയും സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ തങ്ങള്‍ പ്രണയത്തിലാണെന്നും നാടുവിടാന്‍ ശ്രമിച്ചതാണെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. പോലീസ് രണ്ടുപേരെയും വീട്ടുകാരെ വിളിച്ചു വരുത്തി അവര്‍ക്കൊപ്പം അയക്കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമമുണ്ടായത്.
Related News:
അര്‍ധരാത്രി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന 17 കാരനും 16 കാരിയും പോലീസ് പിടിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Badiyadukka, Missing, Complaint, Police, Investigation, Suicide-attempt, Kasaragod, Love.