26 കാരിയെ മാനഭംഗപ്പെടുത്താന്‍ 16 കാരന്റെ ശ്രമം
Jan 18, 2012, 11:39 IST
രാജപുരം: ഇരുപത്തിയാറുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പതിനാറുകാരനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. പാണത്തൂര്‍ നേരോടിയിലെ മരപ്പണിക്കാരനായ രമേശനെ (16)തിരെ ബലാത്സംഗ ശ്രമത്തിന് രാജപുരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തിങ്കളാഴ്ച്ച വൈകിട്ട് പനത്തടിയിലുള്ള കശുവണ്ടി ഫാക്ടറിയില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന മാനടുക്കം തിമ്മംചാലിലെ യുവതിയെ പനത്തടിക്ക് സമീപം വെള്ളക്കല്ലില്‍ വച്ച് കടന്നുപിടിക്കുകയായിരുന്നു. യുവതിയുടെ ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. അക്രമത്തിനിരയായ യുവതിയെ പരിക്കുകളോടെ പനത്തടി സിഎച്ച്‌സിയില്‍ പ്രവേശിച്ചു.
Keywords: Rajapuram, Rape Attempt, Kasaragod






