city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമി­തി­യി­ലേക്ക് 16 അംഗ­ങ്ങളെ നോമി­നേറ്റ് ചെ­യ്തു

മുസ്‌ലിം ലീഗ് ജില്ലാ പ്രവര്‍ത്തക സമി­തി­യി­ലേക്ക് 16 അംഗ­ങ്ങളെ നോമി­നേറ്റ് ചെ­യ്തു
കാസര്‍കോട്: കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമി­തി­യി­ലേക്ക് 16 അംഗ­ങ്ങളെ നോമി­നേറ്റ് ചെയ്ത­തായി ജില്ലാ പ്രസി­ഡന്റ് ചെര്‍ക്കളം അബ്­ദുല്ല അറി­യി­ച്ചു.­

അ­ബ്ദുല്‍ ലത്തീഫ് ഉപ്പ­ള, പി.­ബി.­ അ­ഹമദ്, അഡ്വ. ബേവിഞ്ച അബ്ദു­ല്ല, മെട്രോ മുഹ­മ്മദ് ഹാജി, യഹ്‌യ തള­ങ്ക­ര, എന്‍.­എ.­അ­ബൂ­ബ­ക്കര്‍, കാപ്പില്‍ മുഹ­മ്മദ് പാഷ, അഡ്വ. എന്‍.­എ. ഖാലി­ദ്, കെ.കെ. അബ്ദു­ല്ല­ക്കു­ഞ്ഞി, അഷ്‌റഫ് കര്‍ള,­ കെ.­എ.­ അ­ബ്ദുല്ല ഹാജി, കെ.­കെ. അബ്ദു­ല്ല­ക്കുഞ്ഞി ചെര്‍ക്ക­ള, വി.­കെ.പി. മമ്മുട്ടി ഹാജി, സി. മുഹ­മ്മദ് കുഞ്ഞി, ബാത്തിഷ പൊവ്വല്‍, അബ്ബാസ് ബീഗം എന്നി­വ­രാണ് നോമി­നേറ്റ് അംഗ­ങ്ങള്‍. നിയോ­ജക മണ്ഡലം മുസ്‌ലിം ലീഗ് പ്രസി­ഡന്റ് ജന­റല്‍ സെക്ര­ട്ട­റി­മാര്‍ എക്‌സ് ഓഫീഷ്യോ അംഗ­ങ്ങ­ളാ­യി­രിക്കും.

അ­തേ­സമയം മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സി­ലി­ലേക്ക് 17 പേ­രെ തെ­ര­ഞ്ഞെ­ടു­ത്തി­ട്ടുണ്ട്. ചെര്‍ക്കളം അബ്­ദുല്ല, സി.­ടി.­അ­ഹ­മ്മ­ദ­ലി, ഹമീ­ദലി ഷംനാ­ട്, എന്‍.­എ. നെല്ലി­ക്കുന്ന് എം.­എല്‍.­എ, പി.­ബി. അബ്­ദുര്‍ റസാഖ് എം.­എല്‍.­എ, എം.­സി. ഖമ­റു­ദ്ദീന്‍, എ. ­അ­ബ്­ദുര്‍ റഹ്മാന്‍, മെട്രോ മുഹ­മ്മദ് ഹാജി, പി. മുഹ­മ്മ­ദ്കുഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ.­ഹ­മീദ് ഹാജി, ടി.­ഇ.­അ­ബ്­ദു­ല്ല, യഹ്‌യ തള­ങ്ക­ര, എ.­ജി.­സി. ബഷീര്‍, കെ.­ഇ.­എ. ബക്കര്‍, എം. അബ്ദുല്ല മുഗു, ഹനീഫ് ഹാജി പൈവ­ളി­ഗെ എ­ന്നി­വരെ തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ടു.
ഇതു­സം­ബ­ന്ധിച്ച് ടി.­എ.­ഇ. മന്ദി­ര­ത്തില്‍ ചേര്‍ന്ന ഭാര­വാ­ഹി­ക­ളുടെ യോഗ­ത്തില്‍ ചെര്‍ക്കളം അബ്­ദുല്ല അധ്യ­ക്ഷത വഹി­ച്ചു. ജന­റല്‍ സെക്ര­ട്ടറി എം.­സി. ഖമ­റു­ദ്ദീന്‍ സ്വാഗതം പറ­ഞ്ഞു. എ.­ അ­ബ്­ദുര്‍ റഹ്മാന്‍, പി. മുഹ­മ്മ­ദ്കു­ഞ്ഞി മാസ്റ്റര്‍, കല്ലട്ര മാഹിന്‍ ഹാജി, എ.­ഹ­മീദ് ഹാജി, കെ.­ഇ.­എ. ബക്കര്‍, ഹനീഫ ഹാജി പൈവ­ളി­ഗെ, അബ്ദുല്ല മുഗു സംബ­ന്ധി­ച്ചു.

Keywords:  Kasaragod, Muslim-league, Cherkalam Abdulla, Kerala

(Updated)

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia