ഉദുമയില്‍ മൂന്ന് റോഡുകള്‍ക്ക് 16 ലക്ഷം രൂപ അനുവദിച്ചു
Nov 20, 2014, 17:03 IST
ഉദുമ: (www.kasargodvartha.com 20.11.2014) ഉദുമ നിയോജകമണ്ഡലത്തില പളളിക്കര, ബേഡഡുക്ക, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തുകളിലെ മൂന്നു റോഡുകളുടെ ടാറിംഗിനും അറ്റകുറ്റപ്പണികള്‍ക്കുമായി മൊത്തം 16 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ. കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു.
പളളിക്കര ഗ്രാമപഞ്ചായത്തിലെ മുത്തരികണ്ടം- മൊവ്വാല്‍ റോഡിന് അഞ്ചു ലക്ഷം രൂപയും ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പ്ലാറ്റി- ചാലക്കാട്- പാറത്തോട് റോഡിന് അഞ്ചു ലക്ഷം രൂപയും കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ കാകച്ചാല്‍-മൈലംകോട്ട റോഡിന് ആറു ലക്ഷം രൂപയുമാണ് എംഎല്‍എ യുടെ പ്രത്യേക വികസന ഫണ്ടില്‍പ്പെടുത്തി അനുവദിച്ചത്.