city-gold-ad-for-blogger

Cultural Event |എസ്കെഎസ്എസ്എഫ്. കാസര്‍കോട് ജില്ല സര്‍ഗലയം ഡിസംബര്‍ 13 മുതല്‍ നെല്ലിക്കട്ടയില്‍

15th Sargalayam Cultural Event in Kasaragod
KasargodVartha Photo

● ഡിസംബർ 12-ന് രാത്രി നെല്ലിക്കട്ടയിൽ സർഗലയ പ്രഘോഷം നടക്കും. 
● സാഹിത്യ സായാഹ്നം എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫ് ഉദ്ഘാടനം ചെയ്യും.
● ജില്ലയിലെ 25 പ്രഗത്ഭരായ കലാ-സാഹിത്യ നേതാക്കളെ ഉപഹാരം നൽകി ആദരിക്കും. 

 

കാസർകോട്: (KasargodVartha) സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫ്. സംഘടിപ്പിക്കുന്ന ജില്ലാതല ഇസ്ലാമിക കലാ-സാഹിത്യ മത്സരമായ  15-ാമത് സർഗലയം ഡിസംബർ 13, 14, 15 തീയതികളിൽ നെല്ലിക്കട്ടയിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 12 മേഖലകളിൽനിന്ന് 2000ത്തോളം പ്രതിഭകൾ സബ്ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, ജനറൽ വിഭാഗങ്ങളിലായി 79 ഇനങ്ങളിൽ മാറ്റുരക്കും. വനിതാ കോളജുകള്‍ക്കായി നടത്തിയ 'സഹ്റ' വിഭാഗത്തിന്റെ രചനകളുടെ ജില്ലതല മൂല്യനിര്‍ണയവും ഇത്തവണ നടക്കും.

ഡിസംബർ 12-ന് രാത്രി നെല്ലിക്കട്ടയിൽ സർഗലയ പ്രഘോഷം നടക്കും. 13-ാം തീയതി സ്വാഗതസംഘ ചെയർമാൻ വൈ അബ്ദുല്ല കുഞ്ഞിയുടെ നേതൃത്വത്തിൽ 15 നേതാക്കൾ, 15-ാമത് സർഗലയത്തിന്റെ ഭാഗമായി 15 പതാകകൾ ഉയർത്തും. തുടർന്ന് നടക്കുന്ന സാഹിത്യ സായാഹ്നം എസ്കെഎസ്എസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒപിഎം അഷ്റഫ് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 25 പ്രഗത്ഭരായ കലാ-സാഹിത്യ നേതാക്കളെ ഉപഹാരം നൽകി ആദരിക്കും. 

മാപ്പിളപ്പാട്ട് ഗവേഷകനായ ഫൈസൽ എളേറ്റില്‍ പാടിയും പറഞ്ഞും സദസ്സിനെ സംവേദിപ്പിക്കും. സയ്യിദ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തും. ജില്ലയിലെ അഞ്ച് എംഎല്‍എമാരും എംപിയും മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ-സാംസ്‌കാരിക പ്രമുഖരും വിശിഷ്ടാതിഥികളായി പങ്കെടുക്കും. രാത്രി ഒമ്പത്  മണിക്ക് നടക്കുന്ന മജ്ലിസുന്നൂര്‍ ആത്മീയ സദസ്സിന് എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി നേതൃത്വം നൽകും.

ഡിസംബർ 14-ന് രാവിലെ 9 മണിക്ക് സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹമ്മദ് മൗലവി അല്‍ അസ്ഹരി പരിപാടി ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിലായി ജില്ലയിലെ മത, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിശിഷ്ടാതിഥികളായിരിക്കും. ഡിസംബർ 15-ന് രാത്രി ഒമ്പത് മണിക്ക് സമാപന സമ്മേളനം നടക്കും. സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. 

പൊലീസ്, ആരോഗ്യം, വിഖായ, ആംബുലന്‍സ് തുടങ്ങിയ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരുക്കങ്ങള്‍ സംഘാടക സമിതി ചെയ്തിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സുബൈര്‍ ഖാസിമി പടന്ന, ജനറൽ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര , സ്വാഗതസംഘം ചെയര്‍മാന്‍ വൈ അബ്ദുല്ല കുഞ്ഞി, ജനറൽ കണ്‍വീനര്‍ സുലൈമാന്‍ നെല്ലിക്കട്ട, ട്രഷറര്‍ അര്‍ഷാദ് ബേര്‍ക്ക, വര്‍ക്കിംഗ് ചെയര്‍മാന്‍ മൂസ മൗലവി ഉബ്രങ്കള, വര്‍ക്കിംഗ് കണ്‍വീനര്‍ സിദ്ദീഖ് ബെളിഞ്ചം, കോ-ഓര്‍ഡിനേറ്റര്‍ ഇബ്രാഹിം അസ്ഹരി പള്ളങ്കോട്, മീഡിയ ജനറൽ കൺവീനർഹമീദ് കുണിയ എന്നിവർ പങ്കെടുത്തു.

#Sargalayam #SKSSF #Kasaragod #CulturalEvent #IslamicFestival #Kerala



 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia