ചെന്നിത്തലയുടെ സ്നേഹസന്ദേശയാത്ര; ജില്ലയ്ക്കുവേണ്ടി 154 ഇന സമഗ്രവികസന രേഖ
May 14, 2012, 21:54 IST
കാസര്‍കോട്: ജില്ലയില്‍ ഐഎഎസ് ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയോഗിച്ചു കാസര്‍കോടിന്റെ സമഗ്ര വികസനത്തിനുള്ള പഠനം നടത്തി അവ നടപ്പിലാക്കുന്നതിനു വേണ്ടി നടപടി സ്വീകരിക്കണമെന്നഭ്യര്ഥിച്ചു പി. കരുണാകരന് എംപി, എംഎല്‍എമാരായ എന്‍.എനെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്, പി.ബി അബ്ദുല്‍ റസാഖ്, കാസര്‍കോട് പ്രസ് ക്ലബ്, മാധ്യമ പ്രവര്‍ത്തകര്‍, എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമിതി, കിസാന്‍ സേന, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങി സ്നേഹസന്ദേശയാത്രയിലുടനീളം ലഭിച്ച നിര്‍ദേശങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ച 154 ഇന സമഗ്ര വികസന രേഖ കെപിസിസി പ്രസിഡന്റിനു മുന്നില്‍ സമര്‍പ്പിച്ചു.
വികസനനിര്‍ദേശങ്ങള്‍ ഇവ:
1. സംസ്ഥാന ഗവണ്‍മെന്റ് പ്രഖ്യാപിച്ച നിര്‍ദിഷ്ട മെഡിക്കല്‍ കോളജ് നിര്‍മാണം ഉടന്‍ ആരംഭിക്കുക.
2. കേന്ദ്രസര്‍വകലാശാലയ്ക്കു സ്ഥലം അനുവദിച്ചെങ്കിലും കെട്ടിടം നിര്‍മാണം തുടങ്ങിയിട്ടില്ല. എത്രയുംവേഗം നിര്‍മാണം തുടങ്ങണം.
3. വൈദ്യുതിക്ഷാമം ജില്ലയില്‍ രൂക്ഷം. ഇതിനു പരിഹാരം കാണണം. ജില്ലാ വൈദ്യുതി ഭവന്‍ നിര്‍മിക്കണം.
4. നാലുവരിപ്പാതയ്ക്കു സ്ഥലം ഏറ്റെടുക്കല്‍ വേഗത്തിലാക്കണം.
5. വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ചചെയ്യാന്‍ കാസര്‍കോട് പ്രത്യേക പോലീസ് സേന രൂപവത്കരിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ ഉടന്‍ നടപ്പിലാക്കണം.
6. ചീമേനി താപവൈദ്യുതനിലയം ചീമേനി ഐടി. പാര്‍ക്ക് എന്നിവ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു. ഇവ യാഥാര്‍ഥ്യമാക്കണം.
7. മാധ്യമപ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ നടപടി വൈകുന്നു. ഇക്കാര്യത്തില്‍ അടിയന്തിര നടപടിയുണ്ടാകണം.
8. കാസര്‍കോട് ജില്ലയില്‍ 'സദാചാരപോലീസ് ചമഞ്ഞ്' നിയമം കയ്യിലെടുക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുകയും കൂടുതല്‍ കര്‍ക്കശമായ നിയമനിര്‍മാണം നടത്തുകയും വേണം.
9. കാസര്‍കോട് ജില്ലയില്‍ പോലീസ് സ്റ്റേഷനുകളിലും മറ്റു പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 5 വര്‍ഷം പൂര്‍ത്തിക്കിയവരെ മാറ്റി നിയമിക്കണം. പോലീസ് ക്രിമിനല്‍ ബന്ധമുള്ളവരെ പ്രത്യേകം നിരീക്ഷിച്ചു നടപടി സ്വീകരിക്കണം.
10. കാസര്‍കോട് ഗവ. പ്രസ് അനുവദിക്കണം.
11. രാജധാനി എക്സ്പ്രസിനു ജില്ലാ ആസ്ഥാനമായ കാസര്‍കോട് സ്റ്റോപ്പ് അനുവിദിക്കണം..
12. കാസര്‍കോട് കെഎസ്ആര്‍ടി. ഡിപ്പോയില്‍നിന്നും രാത്രികാല ദീര്‍ഘദൂര സര്‍വ്വീസ് തുടങ്ങണം.
13. ബസ് സര്‍വീസുകള്‍ തീരെയില്ലാത്തതും വളരെക്കുറച്ചു മാത്രം സര്വീസുകളുള്ളതുമായ മലയോര പ്രദേശങ്ങളിലേക്കുള്പ്പെടെ കൂടുതല്‍ ബസ് സര്‍വീസുകള്‍ അനുവദിക്കുക.
14. കേരള-കര്‍ണാടക അന്തര്‍സംസ്ഥാന ഗതാഗത കരാര്‍ അംഗീകരിച്ച് നിര്‍ദേശിക്കപ്പെട്ട കാസര്‍കോട് ്-ബാഗമണ്ഡല(വഴി-എരിഞ്ഞിപ്പുഴ-കുറ്റിക്കോല്‍- പാണത്തൂര്‍) സര്‍വ്വവീസ് ആരംഭിക്കുക.
15. കാസര്‍കോട് നിന്നും കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലേക്കു കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുക.
16. കേന്ദ്രവാട്ടര്‍ കമ്മീഷന്‍ നിര്‍ദേശിച്ചതും കാസര്‍കോട് താലൂക്കില്‍ ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ മതിയാകുന്നതും കുടിവെള്ളം ലഭ്യമാക്കാന്‍ ഉതകുന്നതുമായ 10 കിലോവാട്ട് വൈദ്യുതി ലഭ്യമാക്കാന്‍ ശുപാര്‍ശചെയ്ത എരിഞ്ഞിപ്പുഴ, കുതിരവട്ടം മിനി ജല വൈദ്യുതി പദ്ധതി ആരംഭിക്കാന്‍ അടിയന്തിരനടപടി കൈക്കൊള്ളുക.
17. കാസര്‍കോട് വിദ്യാഭ്യാസ ഭവന്‍ അനുവദിക്കുക.
18. തൊഴിലധിഷ്ഠിത കോഴ്സുകളോടു കൂടിയ കോളജുകള്‍ കാസര്‍കോട് സ്ഥാപിക്കുക.
19. കര്‍ണാടകയിലെ പുത്തൂരില്‍നിന്നും മൈലാട്ടി സബ്‌സ്റ്റേഷനിലേക്ക് 220 കെവി ലൈന്‍ വലിക്കാല്‍ പദ്ധതി യാഥാര്‍ഥ്യമാക്കി കാസര്‍കോട്ടെ വൈദ്യുതിക്ഷാമത്തിനു അറുതി വരുത്തുക.
20. നിയോജകമണ്ഡലം തലങ്ങളില്‍ കുടിവെള്ള പദ്ധതി അനുവദിക്കുക.
21. ബാവിക്കര റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനു ഉടന്‍ നടപടി സ്വീകരിക്കുക.
22. മുള്ളേരിയയില്‍ സബ് ട്രഷറി അനുവദിക്കുക.
23. മലയോര മേഖലയെന്ന നിലയില്‍ മുള്ളേരിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുക.
24. കാസര്‍കോട് പോലീസ് ബറ്റാലിയന്‍ അനുവദിക്കുക.
25. അനര്‍ട്ട് (ANERT) യൂണിറ്റ് കാസര്‍കോട് അനുവദിക്കുക.
26. എയര്‍ ഇന്ത്യയുടെ ഓഫീസ് അനുവദിക്കുക.
27. കാസര്‍കോട് ബീച്ചില്‍ ടൂറിസം വികസനം നടപ്പിലാക്കുക.
28. കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാണിക്കുന്നതിനു പരിഹാരമായി പ്രത്യേകം പാരിതോഷികം ഏര്‍പ്പെടുത്തുക.
29. കൂടുതല്‍ ഉപഭോക്താക്കളുള്ള വൈദ്യുതി ഓഫീസുകള്‍ വിഭജിക്കുക.
30. കാസര്‍കോട് ജില്ലാ കൃഷി ഫാം ആരംഭിക്കുക.
31. ചില്‍ഡ്രന്‍സ് ഹോം അനുവദിക്കുക.
32. പീഡനം സഹിക്കേണ്ടിവരുന്ന സ്ത്രീകള്‍ക്കുവേണ്ടി ഷോട്ട് സ്റ്റേ ഹോം അനുവദിക്കുക.
33. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത മേഖലയായതിനാല്‍ ഡിസേബിള്‍ഡ് ഹോം അനുവദിക്കുക.
34. പട്ടികവര്‍ഗ കോളനികളില്‍ ചികിത്സാ, കുടിവെള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക.
35. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ മുഴുവന്‍ ബാങ്ക് വായ്പകളും എഴുതിതള്ളുക.
36. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുവേണ്ടി സഹകരണാടിസ്ഥാനത്തില്‍ തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുക.
37. ആവശ്യമുള്ളിടങ്ങളില്‍ വില്ലേജ് ഓഫീസുകള്‍ വിഭജിക്കുന്നതിനും പുതിയകെട്ടിടങ്ങള്‍ അനുവദിക്കുന്നതിനും നടപടി സ്വീകരിക്കണം.
38. പുതിയ താലൂക്ക് രൂപവത്കരണം.
39.കാസര്‍കോട് മിനി സിവില്‍സ്റ്റേഷന്‍ അനുവദിക്കണം.
40. ബീച്ച് സൗന്ദര്യവത്ക്കരണം നടത്തണം.
41. കൊറഗ സമുദായത്തിന്റെ പുനരധിവാസം ഉറപ്പാക്കണം.
42. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു കൂടുതല്‍ ജലസ്രോതസുകള്‍ കണ്ടെത്താന്‍ നടപടി വേണം.
43. മള്‍ട്ടി സ്റ്റോ റൈഡ് ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സ് അനുവദിക്കണം.
44. സോഫ്റ്റ് വെയര്‍ പാര്‍ക്ക് സ്ഥാപിക്കണം.
45. അഭ്യസ്ഥവിദ്യരും വിദഗ്ധരും അവിദഗ്ധരുമായ ആളുകള്‍ക്ക് അവസരം ലഭ്യമാകുന്ന തരത്തില്‍ തൊഴില്‍ സ്ഥാപനങ്ങള്‍ അനുവദിക്കണം.
46. എല്ലാ മുനിസിപ്പല്‍ പഞ്ചായത്തുകളിലും ആവശ്യമുള്ള സ്ഥലങ്ങളില്‍ സിഎച്ച്സി, പിഎച്ച്സി എന്നിവ അനുവദിക്കണം.
47. ബധിര-മൂക വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടൂവിനുശേഷം തുടര്‍പഠനത്തിനു സ്ഥാപനം അനുവദിക്കണം.
48. അധ്യാപക ഭവന്‍ നിര്‍മിക്കണം.
49. കാസര്‍കോട്ടെ ഇന്‍ഡോര്‍സ്റ്റേഡിയം, സ്വിമ്മിംഗ് പൂള്‍ എന്നിവ യാഥാര്‍ഥ്യമാക്കണം.
50. എല്ലാ മുനിസിപ്പല്‍ പഞ്ചായത്തുകളിലും ഒരു മാതൃകാവിദ്യാഭ്യാസ സ്ഥാപനം
അനുവദിക്കണം.
51. മറാഠി വിഭാഗങ്ങളെ സംവരണ പട്ടികയില്‍ ഉള്‍പ്പെടുത്തണം.
52. കാസര്‍കോട് കടല്‍തീരത്ത് പുലിമുട്ട് നിര്‍മിക്കണം.
53. കാസര്‍കോട് നഗരത്തില്‍ ആധുനിക സൗര്യങ്ങളോടുകൂടിയ മത്സ്യമാര്‍ക്കറ്റ് നിര്‍മിക്കണം.
54. തലപ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് ഡിപ്പോ അനുവദിക്കണം.
55. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളില്‍ ഖരമാലിന്യസംസ്‌ക്കരണ പ്ലാന്റുകള്‍ സ്ഥാപിക്കണം.
56. ചന്ദ്രഗിരി-പൊവ്വല്‍ കോട്ടകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളായി വികസിപ്പിക്കണം.
57. ജില്ലാ ആസ്ഥാന നഗരമെന്ന നിലയില്‍ കാസര്‍ഗോഡ് നഗര സൗന്ദര്യവത്ക്കരണം നടപ്പിലാക്കണം.
58. എയര്‍ സ്ട്രിപ്പ് സ്ഥാപിക്കണം.
59. ഉദുമ സ്പിന്നിംഗ് മില്ലിന്റെ പുനഃരുദ്ധാരണത്തിനായി എല്‍ഡിഎഫ്. സര്‍ക്കാര്‍ 21 കോടി രൂപ ബജറ്റില്‍ വകയിരുത്തി പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെങ്കിലും യുഡിഎഫ്. അധികാരത്തില്‍വന്ന് ഒരു വര്‍ഷമായിട്ടും മില്ല് തുറക്കാനുള്ള പ്രാഥമിക നടപടിപോലും ഉണ്ടായില്ല. ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണം.
60. ബേക്കല്‍ ടൂറിസം ഹബ്ബുമായി ബന്ധപ്പെട്ട വികസനം ഇപ്പോഴും എവിടെയും എത്തിയിട്ടില്ല. ഇതു പരിശോധിച്ചു നടപടി സ്വീകരിക്കണം.
61. കാസര്‍കോട് ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും നിര്‍മ്മാണത്തിനു നാമമാത്രമായ തുകയാണു അനുവദിച്ചിരിക്കുന്നത്. ഇത് പരിശോധിച്ച് കാസര്‍കോട് ജില്ലയ്ക്കുമാത്രമായി ഒരു പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക.
62. രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന ജില്ലയാണ് കാസര്‍കോട്. വൈദ്യുതിയുടെ ദൗര്‍ലഭ്യവും ഏറെ വലയ്ക്കുന്നുണ്ട്. ഇവ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
63. മഞ്ചേശ്വരം താലൂക്ക് രൂപവത്കരണം വളരെക്കാലമായുള്ള ഒരു ആവശ്യമാണ്.
അതോടൊപ്പം പ്രദേശത്തിന്റെ ഭാഗമായ ഉപ്പളയില്‍ പോലീസ് സ്റ്റേഷന്‍, ഉപ്പള ഫയല്‍ സ്റ്റേഷനു കെട്ടിടം അനുവദിക്കല്‍, പുതിയ കെ.എസ്.ആര്‍.ടി.സി.മന്ദിര നിര്‍മ്മാണം, പുത്തിഗെ ഐ.ടി.ഐ., മീഞ്ച മൈറൈന്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുടങ്ങിയ ആരംഭിക്കാന്‍വേണ്ട നടപടി സ്വീകരിക്കുക.
64 കൂടാതെ, മഞ്ചേശ്വരം ഹാര്‍ബര്‍ അനുവദിക്കുക, തീരദേശ മേഖലയുടെ പ്രത്യേക പാക്കേജ്, റെയില്‍വേ മേല്‍പ്പാലങ്ങള്‍, സമഗ്ര കുടിവെള്ള പദ്ധതികള്‍, ബ്രിഡ്ജുകളുടെയും റോഡുകളുടെയും നിര്‍മാണത്തിനുതുക വര്‍ധിപ്പിക്കല്‍,ചെറുകിട-വന്‍കിട വ്യവസായങ്ങള്‍ ആരംഭിക്കാന്‍ സാഹചര്യമൊരുക്കുക.
65. കാസര്‍കോട് ജില്ലയ്ക്ക് ഇപ്പോള്‍ ഒരു ജില്ലാകൃഷിതോട്ടം നിലവിലില്ല. ഉയര്‍ന്ന ഗുണനിലവാരമുള്ള വിത്തുകളും നടീല്‍ വസ്തുക്കളും കൃഷിക്കാര്‍ക്ക് കൊടുക്കുവാന്വേണ്ട സൗകര്യം ലഭ്യമാക്കുന്നതിനുവേണ്ടി കാസര്‍ഗോഡ് കറന്തക്കാട്ടുള്ള വിത്തുതോട്ടം ജില്ലാ കൃഷി ഫാമായി ഉയര്‍ത്തണം.
66. നീലേശ്വരം കരുവാച്ചേരിയിലുള്ള പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ കാര്‍ഷിക അനുബന്ധ വൈദഗ്ധ്യ വികസന അക്കാദമി സ്ഥാപിക്കണം. കൂടാതെ ഇവിടെ കാര്‍ഷിക യന്ത്രവത്കരണത്തിനും അതിന്റെ റിപ്പയര്‍ പരിശീലനങ്ങള്‍ക്കുമായി അഗ്രോ സര്‍വീസ് സെന്റര്‍ സ്ഥാപിക്കണം.
67. നാളികേരാധിഷ്ഠിത ഉത്പന്ന വൈവിധ്യവത്കരണത്തിനു സിപിസിആര്ഐയുമായി ബന്ധപ്പെട്ട നാളികേര ഉത്പന്ന - ഉത്പാദന കോംപ്ലക്‌സ് സ്ഥാപിക്കണം.
68. റബര്‍ അധിഷ്ഠിത ഉത്പന്ന വൈവിധ്യവത്കരണത്തിനു റബര്‍ ഉത്പന്ന ഉത്പാദന കോംപ്ലക്‌സ് സ്ഥാപിക്കണം
69. ജൈവാധിഷ്ഠിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു പടന്നക്കാട് കാര്‍ഷിക കോളജില്‍ ജൈവനിയന്ത്രണ സാമഗ്രികള്‍ ഉത്പാദിപ്പിക്കണം. ഇതിനായുള്ള പദ്ധതി ശക്തിപ്പെടുത്തണം.
70. കൂമ്പുചീയല്‍ രോഗം കൊണ്ട് ജില്ലയില്‍ വ്യാപകമായി തെങ്ങു നശിച്ചുകൊണ്ടിരിക്കുന്നു. തീരദേശമേഖലകളിലും ഇടനാടിലും കിഴക്കന്മേഖലയിലുമെല്ലാം ഇതു വ്യാപകമാണ്. കൃഷിക്കാര്‍ക്കു ഭീമമായ സാമ്പത്തിക നഷ്ടം ഇതുവഴി ഉണ്ടാകുന്നു. അതുകൊണ്ടു കേരകര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്‍കുന്നതോടൊപ്പം സമഗ്ര തെങ്ങുകൃഷി വികസനത്തിനു ഉത്പാദനക്ഷമത കൂടുതലുള്ള തെങ്ങിന്‍തൈ വിതരണം നടത്തുകയും ശാസ്ത്രീയമായ വിള പരിചരണവും രോഗ കീടനിയന്ത്രണവും ഉള്‍പ്പെടുത്തി കേരകര്‍ഷകര്‍ക്കു ഒരു പ്രത്യേക പാക്കേജ് ഉണ്ടാക്കുകയും വേണം.
71. ജില്ലയില്‍ നെല്‍കൃഷിചെയ്യുന്ന സ്ഥലം അതിവേഗം കുറഞ്ഞുവരികയാണ്. ഉദ്ദേശം ആറായിരം ഹെക്ടറില്‍ മാത്രമേ ഇപ്പോള്‍ നെല്‍കൃഷി നടക്കുന്നുള്ളൂ. യന്ത്രവത്കരണം വ്യാപിപ്പിക്കുക, നെല്ല് സംഭരണം ഏര്‍പ്പെടുത്തുക, കൃഷി കൂടുതല്‍ ശാസ്ത്രീയമാക്കി ലാഭം വര്‍ധിപ്പിക്കുക, പാടശേഖരങ്ങളില്‍ മൂന്നാംവിളക്കാലത്തു പച്ചക്കറി, ഉഴുന്ന്, പയര്‍ മുതലായവ ഉല്പാദിപ്പിക്കുക തുടങ്ങിയവ ചെയ്താല്‍ നെല്‍വയലുകള്‍ മറ്റുരീതിയിലേക്ക് മാറ്റപ്പെടാതെ നില്‍ക്കും. ഇതിനായും സമഗ്രമായ ഒരു പാക്കേജ് ആവശ്യമാണ്.
72. വരുംതലമുറയ്ക്ക് കാര്‍ഷിക മേഖലയോട് അനുഭാവം വളര്‍ത്തുന്നതിനായി സ്‌കൂള്‍, കോളേജ് തലത്തില്‍ കൃഷി വ്യാപകമാക്കുവാന്‍ പദ്ധതി വേണം. കേരള കാര്‍ഷിക സര്‍വകലാശാലയുമായി ബന്ധപ്പെട്ടു ഒരുപ്രത്യേക പദ്ധതി ഇതിനായി തയാറാക്കണം.
73. ജില്ലയില്‍ കൃഷി ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനു കോള്‍ഡ് സ്റ്റോറേജ് ചെയിന്‍ സംവിധാനവും വേര്‍ഹൗസിംഗ് സംവിധാനവും ശക്തിപ്പെടുത്തണം.
74. പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും പടന്നക്കാട് കാര്‍ഷിക കോളേജിലും ആദൂര്‍ കൃഷിത്തോട്ടത്തിലും കറന്തക്കാട്, പുല്ലൂര്‍ ഫാമുകളിലും ഹൈടെക് നഴ്സറികള്‍ സ്ഥാപിക്കുക വഴി വിത്തുകളുടെയും നടീല്‍വസ്തുക്കളുടെയും ലഭ്യത ശക്തിപ്പെടുത്തണം.
75. തരിശുനിലങ്ങളില്‍ കശുമാവ് കൃഷി വ്യാപിപ്പിക്കുന്നതിനു പ്ലാന്റേഷന് കോര്പ്പറേഷന് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണം. അതുവഴി മാതൃകാതോട്ടങ്ങള്‍ സ്ഥാപിക്കണം.
76. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കേന്ദ്രങ്ങളില്‍ ശാസ്ത്രജ്ഞരോ, ടെക്നിക്കല്‍ സ്റ്റാഫോ മറ്റു ജീവനക്കാരോ ഇല്ലാത്ത നിലയാണുള്ളത്. ഈ സ്റ്റേഷനുകളിലേക്കു അനുവദിക്കുന്ന ഫണ്ടും വളരെ കുറവാണ്. ഈ അപര്യാപ്തത പരിഹരിക്കുവാന്‍ കാസര്‍കോട് ആസ്ഥാനമാക്കി മലബാര്‍ കാര്‍ഷിക സര്‍വകലാശാല സ്ഥാപിക്കുക.
77. ജില്ലയില്‍ നീര്‍ത്തടാധിഷ്ഠിത കാര്‍ഷിക പദ്ധതി നടപ്പാക്കുക വഴി മണ്ണും ജലവും ജൈവസമ്പത്തും സ്ഥിരമായി ഉപയോഗിക്കുവാനുള്ള പാക്കേജ് തയാറാക്കുക. നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ സമഗ്രമാക്കുവാനും മോണിറ്റര്‍ ചെയ്യുവാനും സംവിധാനമുണ്ടാക്കുക.
78. കശുമാങ്ങയില്‍ നിന്നും വിവിധ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനു പ്രത്യേക പദ്ധതി തയാറാക്കുക. ഇതിനു ഒരു പൈലറ്റ് പ്രോജക്ടിനു രൂപംനല്‍കുക. ഇക്കാര്യത്തില്‍ ആവശ്യമായ സാങ്കേതികവിദ്യ കേരള കാര്‍ഷിക സര്‍വകലാശാല, നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ കാഷ്യൂ പുത്തൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.
79. പൈനാപ്പിള്‍ കൃഷി, നേന്ത്രവാഴകൃഷി എന്നിവയുടെ വിപുലീകരണത്തിനു പ്രോത്സാഹനം നല്‍കുന്നതിനും അവയുടെ സംസ്കരണത്തിനും ആവശ്യമായ പദ്ധതി നടപ്പിലാക്കുക.
80. തേനീച്ചകൃഷി വ്യാപനത്തിനു പ്രത്യേകമായ പദ്ധതി തയാറാക്കുക.
81. കമുക് കൃഷി നിലവിലുള്ള തോട്ടങ്ങളില്‍ ഉത്പാദനം ഉയര്‍ത്തുവാനും രോഗനിയന്ത്രണത്തിനും കണികാ ജലസേചനത്തിനും പദ്ധതിയുണ്ടാകണം.
82. തീറ്റപ്പുല്‍കൃഷിയും ക്ഷീരവികസനവുമായി ബന്ധപ്പെട്ട പദ്ധതികള്‍ നടപ്പാക്കണം.
83. കാസര്‍കോടന്‍ പശുവിനെ സംരക്ഷിക്കാന്‍ പ്രത്യേക പദ്ധതിയുണ്ടാകണം.
84. ജില്ലാ ആശുപത്രിയില്‍ സ്പെഷാലിറ്റി വിഭാഗത്തിലെ മുഴുവന്‍ തസ്തികകളിലും ആവശ്യമായ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും നിയമിക്കാന്‍ നടപടിയുണ്ടാക്കണം.
85. ജില്ലാ ആശുപത്രിയിലും കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലും ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കുക. മാലിന്യനിര്‍മാര്‍ജനത്തിനു അടിയന്തിരമായും സീവേജ് ട്രീറ്റ്‌മെന്റ ് പ്ലാന്റുകള്‍ സ്ഥാപിക്കണം.
86. ആള്‍ട്ടര്‍നേറ്റ് വാട്ടര്‍സപ്ലൈ പദ്ധതി ഏര്‍പ്പെടുത്തുക.
87. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഫാര്‍മസി വിഭാഗത്തിനായി പ്രത്യേക ബ്ലോക്കിനുവേണ്ടിയുള്ള കെട്ടിടം നിര്‍മിക്കുക. കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ ആവശ്യമായ കെട്ടിടങ്ങളും റാമ്പിനുള്ള സൗകര്യവും ഏര്‍പ്പെടുത്തുക. ജില്ലയിലെ പിഎച്ച്സികളില് രോഗികള്‍ക്ക് കിടത്തിചികിത്സയ്ക്കാവശ്യമായ സംവിധാനമേര്‍പ്പെടുത്തുക.
88. ഹൊസ്ദുര്‍ഗ് താലൂക്കിലും കാസര്‍ഗോഡ് താലൂക്കിലും തീരപ്രദേശത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക.
89. കാസര്‍കോട് ജില്ലയില്‍ വൈദ്യുതി എത്താത്ത പ്രദേശങ്ങള്‍ ഏറെയുണ്ട്. രണ്ടുവര്‍ഷത്തിനകം ജില്ലയില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ സത്വരനടപടികള്‍ കൈക്കൊള്ളണം.
90. ജില്ലയില്‍ അനുഭവിക്കുന്ന വോള്‍ട്ടേജ് ക്ഷാമത്തിന് അറുതിവരുത്താന്‍ കര്‍ണാടകയിലെ പുത്തൂരില്‍ നിന്നും ഉദുമയിലെ മൈലാട്ടിയിലേക്ക് 220 കെ.വി. ലൈന്‍ വലിക്കുന്നതിനുള്ള പദ്ധതി പ്രാവര്‍ത്തികമാക്കണം.
91. മലയോരമേഖലകളില്‍ കുടിവെള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കാന്‍ പ്രത്യേകമായ സംവിധാനം ഉണ്ടാക്കണം.
92. ബി.ആര്‍.ഡി.സിയുടെ റിസോര്‍ട്ട് ഏരിയയിലേക്ക് വെള്ളമെത്തിക്കുന്നതിനുവേണ്ടി നാല് പഞ്ചായത്തുകള്‍ക്ക് പരിപൂര്‍ണ്ണമായി കുടിവെള്ളമെത്തിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചെങ്കിലും സാങ്കേതിക തടസ്സങ്ങള്‍ കാരണം ശുദ്ധജലമെത്തിക്കാനുള്ള നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. അടിയന്തിരമായും സാങ്കേതിക തടസ്സങ്ങള്‍ നീക്കി ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ നടപടിയുണ്ടാകണം.
93. ടൂറിസം മേഖലക്ക് ഏറെ പ്രാധാന്യമുള്ള ജില്ലയാണ് കാസര്‍കോട്. ബേക്കല്‍ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആയിരംകോടിയുടെ സമഗ്രപദ്ധതിയില്‍ ഇനിയും പൂര്‍ത്തീകരിക്കാത്ത പദ്ധതികള്‍ അടിയന്തിരപ്രാധാന്യത്തോടെ നടപ്പിലാക്കുക.
94. കോട്ടഞ്ചേരി (ബളാല്‍ പഞ്ചായത്ത്) യില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രത്തിന് അനുയോജ്യമായ എല്ലാ സാധ്യതകളുമുള്ള പ്രദേശമാണ്. കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുള്ള സാമ്പത്തിക സഹായത്തോടെ കോട്ടഞ്ചേരിയില്‍ ഒരു ടൂറിസ്റ്റ് കേന്ദ്രം സ്ഥാപിക്കണം.
95. കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ഏറെകാലത്തെ സ്വപ്നമാണ് ഹില്‍ഹൈവേ. ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതിന് മലയോര ഹൈവേ യാഥാര്‍ത്ഥ്യമാക്കാന്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണം.
96. ജില്ലയില്‍ മെക്കാഡം ടാറിംഗ് പൂര്‍ത്തിയാക്കാനും പുതുതായി നടപ്പിലാക്കാനും ഉള്ള നടപടികള്‍ സ്വീകരിക്കുക.
97. മലയോരമേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമാണ് ഒരു മലയോരതാലൂക്ക് രൂപീകരിക്കുകയെന്നുള്ളത്. മലയോര മേഖലകളിലെ കള്ളാര്‍, പനത്തടി, ബളാല്‍, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂര്‍-കരിനന്തളം, കോടോം-ബേളൂര്‍ എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മലയോരതാലൂക്ക് വെള്ളരി ക്കുണ്ട് ആസ്ഥാനമായി രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ സത്വരനടപടികള്‍ സ്വീകരിക്കുക.
98. ജില്ലയുടെ തെക്കേ അതിര്‍ത്തിയായ തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ്, പിലിക്കോട്, കയ്യൂര്‍-ചീമേനി എന്നീ ഗ്രാമ പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന തൃക്കരിപ്പൂര്‍ താലൂക്ക് പുതുതായി രൂപീകരിക്കുക.
99. കാസര്‍കോട് ജില്ലയില്‍ വന്‍കിടവ്യവസായ സ്ഥാപനങ്ങളും ചെറുകിട വ്യവസായ സ്ഥാപനങ്ങളും സ്ഥാപിക്കുക.
100. കാസര്‍കോട് ജില്ലയില്‍ ലോ കോളജ് സ്ഥാപിക്കണം.
101. ജില്ലയിലെ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ പുതിയകോഴ്സുകള്‍ അനുവദിക്കാന്‍ നടപടിയുണ്ടാകണം.
102. ഗവണ്‍മെന്റ് പ്രസ് അനുവദിക്കണം.
103. ജില്ലയ്ക്കുവേണ്ടി പ്രത്യകമായ വിദ്യാഭ്യാസ ഭവന്‍ സ്ഥാപിക്കണം.
104. യുപിഎസ്സി. പരീക്ഷയ്ക്കു വേണ്ടി വിദ്യാര്‍ഥികള്‍ക്കു പരിശീലനം നല്കുന്നതിനാവശ്യമായ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം.
105. ജില്ലയില്‍ ഒരു സാംസ്കാരിക നിലയം സ്ഥാപിക്കുക.
106. കാസര്‍കോട് ജില്ലയില്‍ ഒരു പാസ്‌പോര്‍ട്ട് ഓഫീസ് അടിയന്തിരമായും സ്ഥാപിക്കുന്നതിന് നടപടികള്‍ ഉണ്ടാക്കുക.
107. പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ കുടിവെള്ള പദ്ധതിയും ആതുരശുശ്രൂഷാ കേന്ദ്രങ്ങളും തൊഴിലധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും സ്ഥാപിക്കുക.
108. ജില്ലയിലെ പ്രമുഖ ജനവിഭാഗമായ മറാഠി സമുദായം ഏറെകാലമായി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. പ്രസ്തുത വിഭാഗത്തെ പട്ടികവര്‍ഗത്തില്‍ നിന്നും ഒഴിവാക്കിക്കൊണ്ട് ശ്രീ. വാജ്‌പേയ് സര്‍ക്കാറിന്റെ കാലത്ത് നടപടിയുണ്ടായി. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും എല്ലാം ഏറെ പിന്നോക്കം നില്‍ക്കുന്ന മറാഠി ജനവിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്പ്പെടുത്തുന്നതിനു കേന്ദ്രഗവണ്‍മെന്റില്‍ നിന്നും അടിയന്തിര നടപടിയുണ്ടാകണം.
109. കാസര്‍കോടിന്റെ വടക്കന്‍ മേഖലകളില്‍ കൊറഗ സമുദായത്തില്‍പ്പെട്ട പ്രത്യേക ജനവിഭാഗമുണ്ട്. പ്രസ്തുത സമുദായത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനായി പ്രത്യേകമായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുക.
110. ഖാദി-കൈത്തറി മേഖലകളെ പുനരുദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക.
111. വനസംരക്ഷണത്തിനായി പ്രത്യേകമായ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുക.
112. ജില്ലയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റംവരെയുള്ള തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികള്‍ക്ക് തൊഴില്‍സുരക്ഷയ്ക്കും മറ്റും ആവശ്യമായ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രത്യേക പാക്കേജ്പ്രഖ്യാപിക്കുക.
113. മുഖ്യമന്ത്രി പ്രഖ്യാപിച്ച എന്‍ഡോസള്‍ഫാന്‍ പുനരധിവാസപദ്ധതി നടപ്പിലാക്കുക.
114. നഷ്ടപരിഹാരം കണക്കാക്കുന്നതിന് ട്രൈബ്യൂണല്‍ സ്ഥാപിക്കുക.
115. ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഒരു മാസത്തിനകം നീക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടി എങ്ങുമെത്തിയില്ല. ബാരലുകളില്‍ സൂക്ഷിച്ച എന്‍ഡോസള്‍ഫാന്‍ ഇപ്പോള്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങിയിട്ടുണ്ട്. ഇത് നീക്കം ചെയ്യാനാവശ്യമായ നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കുക.
116. മനുഷ്യാവകാശകമ്മീഷന്‍ നിര്‍ദ്ദേശിച്ച നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യുക. കമ്മീഷന്റെ മുഴുവന്‍ നിര്‍ദ്ദേശങ്ങളും ഉടന്‍ നടപ്പിലാക്കുക.
117. രോഗികള്‍ക്ക് നല്ല ചികിത്സയും പരിചരണവും ലഭ്യമാക്കുക. ഇപ്പോള്‍ ആയൂര്‍വേദ, ഹോമിയോ മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്. മറ്റ് ചികിത്സാ സംവിധാനങ്ങളിലെ അപാകതകള്‍ പരിഹരിക്കണം.
118. എപിഎല്‍. കാര്‍ഡിലുള്‍പ്പെട്ട ദുരന്തബാധിതരുടെ കുടുംബത്തിന് ബി.പി.എല്‍. കാര്‍ഡ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ദുരന്തബാധിത കുടുംബങ്ങള്‍ എല്ലാവര്‍ക്കും ബി.പി.എല്‍.കാര്‍ഡ് അനുവദിക്കുകയും അവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുകയും ചെയ്യുക.
119. പ്രധാനമന്ത്രി കാസര്‍ഗോഡ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിക്കണം.
120. കേരളത്തിന് അനുവദിച്ച നിര്‍ദിഷ്ട കേന്ദ്ര മെഡിക്കല്‍ കോളജ് കാസര്‍കോട് സ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുക.
121. മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഉടമസ്ഥതയിലായിരിക്കണം.
122. മരണാനന്തര ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുക.
123. ജില്ലയില്‍ ആരംഭിച്ച ബഡ്സ് സ്ക്കുളുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണം.
124. പാരിസ്ഥിതിക പുനസ്ഥാപനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക.
125. ജൈവജില്ലയായി പ്രഖ്യാപിച്ച കാസര്‍ഗോഡ് ഇതിനായി പ്രത്യേക കാര്‍ഷികപദ്ധതികള്‍ നടപ്പിലാക്കുക.
126. രോഗികള്‍ക്ക് വിതരണം ചെയ്യുന്ന പെന്‍ഷന്‍ ചുരുങ്ങിയത് 5,000 രൂപയായി വര്‍ധിപ്പിക്കുക.
127. ദുരിതബാധിതരില്‍ ഇപ്പോഴും ജപ്തി ഭീഷണി നേരിടുന്നവരുണ്ട് ഇവരുടെ കടങ്ങള്‍ എഴുതിതള്ളുക.
128. സര്‍ക്കാര്‍ ഫണ്ടും പുനഃരധിവാസ പ്രവര്‍ത്തനങ്ങളും സ്വകാര്യ ഏജന്‍സികളെ ഏല്പിക്കാനുള്ള നീക്കം പുനഃപരിശോധിക്കുക.
129. ദുരന്തത്തില്‍ മരണപ്പെട്ട കുടുംബങ്ങള്‍ക്കും പൂര്‍ണ്ണമായും കിടപ്പിലായവര്‍ക്കും അടിയന്തിര നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ ട്രൈബ്യൂണലിലൂടെ കണ്ടെത്തണം.
130. ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 5,000/- രൂപവീതം പെന്‍ഷന്‍ നല്‍കണം.
131. ദുരിന്തബാധിതരായ വീടുകളിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന കാര്യം പരിഗണിക്കണം. വീടില്ലാത്ത ദുരന്തബാധിത കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുക.
132. സ്വന്തമായി ഭൂമിയില്ലാത്ത ദുരിതബാധിത കുടുംബത്തിന് പി.സി.കെ.ഭൂമി പതിച്ച് നല്‍കണം.
133. സൂപ്പല്‍ സ്പെഷാലിറ്റി മൊബൈല്‍ ടീം മാസത്തില്‍ ഒരു തവണയെങ്കിലും പതിനൊന്ന് പഞ്ചായത്തുകളിലും എത്തുക.
134. കേന്ദ്രസര്‍ക്കാറിനു സമര്‍പ്പിച്ച സമഗ്രപാക്കേജ് അനുവദിച്ചു കിട്ടുന്നതിനായി മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സമരസമിതി, രാഷ്ട്രീയനേതൃത്വങ്ങള്‍ ഇവരുള്‍പ്പെട്ട സര്‍വ്വകക്ഷിസംഘം ഡല്‍ഹിയില്‍ പോയി പ്രധാനമന്ത്രിയെ കാണുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.
135. സംസ്ഥാന മന്ത്രിസഭയിലെ ഒരംഗമുള്‍പ്പെട്ട ഐ.എ.എസ്. റാങ്കുള്ള ഒരുദ്യോഗസ്ഥന്‍ നോഡല്‍ ഓഫീസറായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും സമരസമിതിയുടേയും അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതിക്ക് രൂപ നല്‍കുന്നതായിരിക്കും ഉചിതം.
136. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമചികിത്സാചെലവിലേക്ക് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ റെമഡേഷന്‍ സെല്ലിന് 2012-13 വര്‍ഷത്തെ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ല. ഇതുമൂലം സെല്ല് മുഖേന നടപ്പിലാക്കിവരുന്ന ചികിത്സാനടപടികള്‍ നിശ്ചലമായിരിക്കുന്നു. അടിയന്തിരമായി ഇതു പരിശോധിച്ചു അപാകതകള്‍ പരിഹരിക്കണം.
137. എന്‍ഡോസള്‍ഫാന്‍ ദുരിതം വിതച്ച കാസര്‍കോട് ജില്ലയിലെ ബഹുഭൂരിപക്ഷം കവുങ്ങ് കര്‍ഷകരും ഇപ്പോള്‍ കടക്കെണിയിലാണ്. 2008 ലെ കാര്‍ഷിക കടശ്വാസ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ലാത്തതിനാല്‍, നാല് ഹെക്ടര്‍ വരെ കൃഷിയിടമുള്ള എല്ലാ കര്‍ഷകരുടേയും മുന്കടങ്ങളും 2008 നു ശേഷമുള്ള എല്ലാ കര്‍ഷകരുടേയും വായ്പയുടെ പലിശയും എഴുതിത്തള്ളുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.
138. കര്‍ഷകര്‍ക്ക് കാര്‍ഷികാവശ്യങ്ങള്‍ക്കായി പലിശ രഹിത വായ്പ ലഭ്യമാക്കണം.
139. കൃഷിയെ ബാധിക്കുന്ന മഹാളി, ഫൈട്ടോറ്റോവ, അടയ്ക്ക കൊഴിച്ചില്‍ എന്നിവയെ പ്രകൃതിക്ഷോഭമായി കണക്കാക്കുകയും കര്‍ഷകര്‍ക്ക് സാമ്പത്തിക ആശ്വസം നല്‍കുകയും ചെയ്യണം.
140. കവുങ്ങ് കൃഷിക്ക് നല്‍കിയ എല്ലാ കടങ്ങളും അടിയന്തിരമായി മൊറട്ടോറിയം പ്രഖ്യാപിക്കുകയും റിക്കവറി നടപടികള്‍ നിറുത്തിവയ്ക്കുകയും ചെയ്യുക.
141. പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജൈവവളനിര്മാണകേന്ദ്രങ്ങള് തുടങ്ങി കര്‍ഷകര്‍ക്ക് വളം വിതരണം ചെയ്യണം. ഇതിനായി കുടുംശ്രീ-ജനശ്രീ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താം.
142. അടക്കയ്ക്ക് വിലത്തകര്‍ച്ച ഉണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കുന്നതിനു സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഫണ്ട് അനുവദിക്കുക.
143. കവുങ്ങ് കര്‍ഷകര്‍ക്ക് ഇടവിളയായി കുരുമുളക്, പച്ചക്കറി, മറ്റ് ഫലവര്‍ഗങ്ങള്‍ എന്നിവ കൃഷി ചെയ്യുന്നതിനു പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കുക.
144. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ കയറി നാശനഷ്ടമുണ്ടാക്കുന്നതു പ്രകൃതിക്ഷോഭമായി കണക്കാക്കി കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം.
145. കര്‍ഷക സൗഹൃദ ഇന്‍ഷ്വറന്‍സ് പദ്ധതിക്കു രൂപം നല്‍കുക.
146. കാസര്‍കോട് കാര്‍ഷിക മേഖലയെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതമേഖലയായി പ്രഖ്യാപിക്കുക.
147. അടയ്ക്കാ കര്‍ഷകര്‍ക്ക് വാങ്ങിയ ഹ്രസ്വകാല വായ്പകളെ 10 വര്‍ഷത്തേക്ക് ദീര്‍ഘകാല വായ്പയായി നീട്ടി നല്‍കുക.
148. വന്യജീവികളുടെ ശല്യത്തിനിരയായ കര്‍ഷകരെ പുനരധിവസിപ്പിക്കുക.
149. ഔഷധകൃഷിആരംഭിക്കുന്നതിനു അടയ്ക്കാ കര്‍ഷകര്‍ക്ക് ഏക്കറിനു 5 ലക്ഷം രൂപ അനുവദിക്കുക.
150. കാപ്പികൃഷി, പുകയില കൃഷി തുടങ്ങിയവയ്ക്കു അനുവദിച്ച പ്രത്യേക കാര്‍ഷിക പാക്കേജ് അടയ്ക്കാ കര്‍ഷകര്‍ക്കും അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തണം.
151. കാര്‍ഷിക കടാശ്വാസകമ്മീഷന്റെ കാലാവധി നീട്ടി ഫോം സ്വീകരിക്കാനുള്ള നടപടി സ്വീകരിക്കുക.
152. കാഞ്ഞങ്ങാട്- പാണത്തൂര്‍- കണിയൂര്‍(മൈസൂര്‍) റെയില്‍ പാത യാഥാര്‍ഥ്യമാക്കുന്നതിനു കര്‍ണാടകയുടെ ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം.
153. ചീമേനി തെര്‍മല്‍ പവര്‍ പ്ലാന്റ് തുടങ്ങുന്നതിനാവശ്യമായനടപടികള് സ്വീകരിക്കണം.
154. ഗവ. സെക്ടറില്‍ എന്‍ജീയറിംഗ് കോളജ് തുടങ്ങണം.

Keywords: Kasaragod, Ramesh Chennithala, Snehasanthesha Yathra.