ഒളിച്ചോടിയ പതിനേഴുകാരനെയും പതിനഞ്ചുകാരിയെയും കാമുകന്റെ പിതാവ് കാട്ടില്‍ നിന്നും പിടികൂടി
Apr 17, 2016, 11:00 IST
കുമ്പള: (www.kasargodvartha.com 17.04.2016) ഒളിച്ചോടിയ പതിനേഴുകാരനെയും പതിനഞ്ചുകാരിയെയും കാമുകന്റെ പിതാവ് വനത്തില്‍ നിന്നും പിടികൂടി. ഉപ്പള സ്വദേശിനിയും പത്താംതരം വിദ്യാര്‍ത്ഥിനിയുമായ പതിനഞ്ചുകാരിയെയും കൊണ്ടാണ് വിട്‌ള സ്വദേശിയായ പതിനേഴുകാരന്‍ കഴിഞ്ഞ ദിവസം ഒളിച്ചോടിയത്.
ബസ് യാത്രക്കിടെയാണ് പതിനേഴുകാരന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പെണ്‍കുട്ടിയെയും കൊണ്ട് കാമുകന്‍ സ്വന്തം വീട്ടിലെത്തിയെങ്കിലും പിതാവ് ഇരുവരെയും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു.
പിന്നീട് പതിനേഴുകാരന്റെ പിതാവ് നടത്തിയ തിരച്ചിലില്‍ ഇരുവരെയും വിട്‌ളയിലെ ഒരു കാട്ടില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട് വിടഌപോലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയും കുമ്പള പോലീസിന് കൈമാറുകയുമായിരുന്നു. കമിതാക്കളെ പോലീസ് താക്കീത് ചെയ്ത ശേഷം വീട്ടുകാരോടൊപ്പം പറഞ്ഞുവിട്ടു.
Keywords: Students, Love, Kumbala, kasaragod, Uppala, forest, Police.