സ്‌കൂളില്‍ പോകാന്‍ മടിച്ച് നാടുവിട്ട 15 കാരനെ കണ്ടെത്തി
Sep 4, 2012, 20:27 IST
മാതാവിനോടൊപ്പം പോകാന്‍ താല്‍പര്യം പ്രകടിപ്പിച്ചതിനാല്‍ കുട്ടിയെ കോടതി മാതാവിനോടൊപ്പം പറഞ്ഞയച്ചു. 2012 ജനുവരി ഏഴിന് രാവിലെ സ്‌കൂളില്‍ പോയ ശേഷം തിരിച്ചു വരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്തിയില്ല. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ മാതാവ് മകനോടൊപ്പം സഹോദരന്റെ വീട്ടിലാണ് താമസിച്ചു വന്നത്. ഇതിനിടെയാണ് കുട്ടിയെ കാണാതായത്. സ്‌കൂളില്‍ പോകാന്‍ കുട്ടി മടി കാണിച്ചിരുന്നു.
പത്ത് ദിവസത്തോളമായി സ്‌കൂളില്‍ പോകാതിരിക്കുകയും ജനുവരി ഏഴിന് വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സ്‌കൂളില്‍ പോകുകയുമായിരുന്നു. കുട്ടി തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്ന് അമ്മാവന് നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
തിങ്കളാഴ്ച രക്ഷിതാക്കള്‍ ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് കുട്ടിയെ പോലീസ് കോടതിയിലെത്തിക്കുകയായിരുന്നു. ജനുവരി ഏഴിന് രാവിലെ സ്‌കൂളില്‍ പോകാതെ ബേക്കലില്‍ നിന്നും തീവണ്ടി കയറി മംഗലാപുരത്തെത്തുകയും പിറ്റേദിവസം ഷൊര്‍ണ്ണൂരിലേക്ക് പോകുകയുമായിരുന്നു. തുടര്‍ന്ന് എറണാകുളത്തെത്തി മറൈന്‍ ഡ്രൈവിലെ കൂള്‍ബാറില്‍ ജോലിക്ക് ചേര്‍ന്നു. മൂന്നാഴ്ച ഇവിടെ ജോലി ചെയ്ത ശേഷം മലപ്പുറം പൊന്നാനിയിലെ ഫാസ്റ്റ് ഫുഡ് ഹോട്ടലില്‍ ജോലിക്ക് കയറി.
രണ്ടര മാസം ഇവിടെയും രണ്ടു മാസം കോഴിക്കോട്ടെ ഹോട്ടലിലും ജോലി ചെയ്തു. പിന്നീട് ആലുവ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ വില്ലയില്‍ വെള്ളമൊഴിക്കുന്ന ജോലി ഒന്നര മാസത്തോളം ചെയ്തു.
വില്ലയിലെ ജീവനക്കാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് താന്‍ ഇവിടെയുള്ള കാര്യം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരെത്തിയാണ് നാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയത്.
Keywords: School, Student, Missing, Found, Bekal, Kasaragod