15 കാരിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു
Aug 14, 2017, 14:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.08.2017) 15 കാരിയെ ബന്ധുവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കുടക് സ്വദേശിയും കാഞ്ഞങ്ങാട് കുശാല്‍നഗറില്‍ താമസക്കാരനുമായ മുഹമ്മദ് ഹനീഫ- റംല ദമ്പതികളുടെ മകള്‍ തസ്ലീമയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയാണ് സംഭവം.
കുടുംബ സുഹൃത്തായ ചിത്താരായിലെ റുഖിയയുടെ വീട്ടില്‍ വെച്ചാണ് സംഭവം നടന്നത്. മകളെ പോലെയാണ് തസ്ലീമയെ റുഖിയ വളര്‍ത്തിയിരുന്നത്. ഇവരുടെ രണ്ടു മക്കളും വിവാഹിതരായി വേറെ താമസമാണ്. റുഖിയ പുറത്തുപോയിരിക്കുന്ന സമയത്ത് പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തിരിച്ചെത്തി നോക്കിയപ്പോഴാണ് മൂന്ന് നിലകളുള്ള വീട്ടില്‍ താഴെയുള്ള സ്‌റ്റോര്‍ റൂമില്‍ തസ്ലീമയെ തൂങ്ങിയ നിലയില്‍ കണ്ടത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പരിയാരം മെഡിക്കല്‍ കോളജിലേക്ക് വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചത്. മില്ലിലെ ജോലിക്കാരനായ മുഹമ്മദ് ഹനീഫയ്ക്ക് ആറു മക്കളുണ്ട്. ഇതില്‍ മൂത്ത കുട്ടിയാണ് തസ്ലീമ. സഹോദരങ്ങള്‍: റിഫാന, ഷിഫാന, ഉമൈറ, സിനാന്‍, റിസാന. ഹൊസ്ദുര്‍ഗ് പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kanhangad, Kasaragod, Kerala, Hanged, Death, Postmortem, Dead body