വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന 15കാരി മരിച്ചു
Nov 6, 2017, 10:45 IST
നീലേശ്വരം: (www kasargodvartha.com 06/11/2017) വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 15 കാരി മരിച്ചു. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥിനിയും ചീമേനി മുണ്ടയിലെ ഷിഹാബ് - സഫിയ ദമ്പതികളുടെ മകളുമായ ഷിംസിയ (15) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ഷിംസിയയെ പിന്നീട് വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ പെണ്‍കുട്ടിയെ ചെറുവത്തൂരിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ കരള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പെണ്‍കുട്ടിയെ എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. ഷിംസിയയുടെ മരണവുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്തു. നീലേശ്വരം സിഐയാണ് കേസില്‍ അന്വേഷണം നടത്തുന്നത്. ഷിംസിയയുടെ മരണത്തിനുള്ള കാരണം വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. ഷിഫാസ് (ഗള്‍ഫ്), ഷിഫാന എന്നിവര്‍ ഷിംസിയയുടെ സഹോദരങ്ങളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Neeleswaram, Death, Hospital, Treatment, Police, Case, News, 15 year old dies after consuming poison.