അടിച്ചു വീഴ്ത്തി മൊബൈല്‍ കവര്‍ന്നെന്ന പരാതിയുമായി 15 കാരന്‍ പോലീസിലെത്തി; വിശദമായ ചോദ്യം ചെയ്യലില്‍ കള്ളി പൊളിഞ്ഞു
Jan 1, 2018, 13:57 IST
വിദ്യാനഗര്‍: (www.kasargodvartha.com 01.01.2018) തന്നെ അടിച്ചുവീഴ്ത്തിയ ശേഷം മൊബൈല്‍ കവര്‍ന്നുവെന്ന പരാതിയുമായി പതിനഞ്ചുകാരന്‍ പോലീസിലെത്തി. ഉളിയത്തടുക്കയിലെ പതിനഞ്ചുകാരനാണ് പരാതിയുമായി വിദ്യാനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്. വിദ്യാനഗര്‍ എസ് ഐ കെ.പി വിനോദ് കുമാറിന്റെ തന്ത്രപരമായി ചോദ്യങ്ങള്‍ക്കൊടുവില്‍ 15 കാരന്റെ പരാതി വ്യാജമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് കൗമാരക്കാരനെ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരു കാരണവുമില്ലാതെ അയല്‍വാസിയുടെ മകന്‍ വലിയ വടിയെടുത്ത് തലക്ക് അടിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നായിരുന്നു കുട്ടിയുടെ പരാതി. അയല്‍വാസിയെ വിളിച്ച് ചോദിച്ചപ്പോള്‍ ഫോണ്‍ അദ്ദേഹത്തിന്റെ മകന്റേതാണന്ന് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ വിശദമായി ചോദ്യം ചെയ്തതോടെ കള്ളി പൊളിയുകയായിരുന്നു.
പിടിച്ചുനില്‍ക്കാനാകാതെ കുട്ടി സത്യം പോലീസിനോട് പറഞ്ഞു. അയല്‍വാസി പരാതി നല്‍കാതിരുന്നതിനാലാണ് കുട്ടിയെ പോലീസ് താക്കീത് നല്‍കി വിട്ടയച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Police, complaint, mobile, fake, complaint, Vidya Nagar, 15 year old come to police station with Fake complaint.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Police, complaint, mobile, fake, complaint, Vidya Nagar, 15 year old come to police station with Fake complaint.