14കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച 15 കാരന്‍ പിടിയില്‍
May 29, 2015, 11:46 IST
ബദിയടുക്ക: (www.kasargodvartha.com 29/05/2015) 14കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 15 കാരന്‍ പോലീസ് പിടിയിലായി. ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് ഇതേ സ്‌കൂളിലെ 10-ാംക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.
കഴിഞ്ഞ 24നായിരുന്നു സംഭവം. സ്‌കൂളിലെ ഗൈഡന്‍സ് കൗണ്‍സിലിംഗില്‍ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കൈക്ക് പിടിച്ച് വലിക്കുകയായിരുന്നു. കുതറിയോടിയെ പെണ്‍കുട്ടി വീട്ടില്‍ ചെന്ന് കാര്യം പറയുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയുമായിരുന്നു.
15കാരനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
15കാരനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
Keywords : Badiyadukka, Kasaragod, Molestation-attempt, Case, Accuse, Arrest, School, Student.