30 രൂപയ്ക്ക് പൂഴികടത്താനാവശ്യപ്പെട്ട് 15 കാരന് ക്രൂരമര്‍ദനം
Sep 29, 2014, 13:35 IST
കാസര്‍കോട്: (www.kasargodvartha.com 29.09.2014) 30 രൂപയ്ക്ക് പൂഴികടത്താനാവശ്യപ്പെട്ട് 15 കാരന് ക്രൂരമര്‍ദനം. കീഴൂര്‍ ചെറിയപള്ളിക്ക് സമീപത്തെ സൂപ്പി അബ്ദുല്ലയുടെ മകന്‍ അബ്ദുല്‍ ഷംസീറിനാണ് മര്‍ദനമേറ്റത്. കീഴൂരിലെ പുഴയോരത്തുനിന്നും വീട്ടാവശ്യത്തിനായി മണല്‍കൊണ്ടുപോവുകയായിരുന്ന ഷംസീറിനോട് ചാക്കിന് 30 രൂപ വെച്ച് തനിക്കുവേണ്ടി മണല്‍ എത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരനായ അസ്‌ലമാണ് മര്‍ദിച്ചതെന്ന് ആശുപത്രിയില്‍കഴിയുന്ന ഷംസീറും വീട്ടുകാരും പറഞ്ഞു.
മര്‍ദനമേറ്റ് വീട്ടിലെത്തിയ കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞതോടെ പ്രതി പറമ്പില്‍ അതിക്രമിച്ചുകടന്ന് പോലീസില്‍ പരാതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമത്തിന് പിന്നില്‍ പൂഴിക്കടത്ത് സംഘത്തിലെ പ്രധാനികളാണെന്നാണ് പരാതി.