15 കാരിയുടെ നഗ്നരംഗങ്ങള്‍ ഇന്റര്‍നെറ്റില്‍; കേസ് ഒത്തുതീര്‍പ്പാക്കാന്‍ വീട്ടുകാരുടെ ശ്രമം
May 26, 2012, 16:45 IST

ചീമേനി: ലൈംഗിക ചൂഷണത്തിന് ഇരയായ 15 കാരിയുടെ നഗ്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ച കേസ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ സമ്മതത്തോടെ ഒത്തുതീര്‍പ്പാക്കുന്നതിനെതിരെ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
ചീമേനി പൊതാവൂരിലെ 15 കാരിയെ ലൈംഗികമായി പീഡിപ്പിക്കുകയും പെണ്‍കുട്ടിയുടെ നഗ്ന രംഗങ്ങള്‍ ഇന്റര്‍നെറ്റിലും മൊബൈലിലും പ്രചരിപ്പിക്കുകയുംചെയ്ത കേസാണ് പ്രതിയുടെ ആളുകളും പെണ്‍കുട്ടിയുടെ വീട്ടുകാരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നത്.
ചീമേനിയിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനായ പൊതാവൂരിലെ പ്രവീണാണ് (25) ലൈംഗിക പീഡനകേസിലെ പ്രതി. ബന്ധുവായ 15 കാരിയെ മൂന്ന് മാസംമുമ്പാണ് പ്രവീണ്‍ ലൈംഗികമായ പീഡിപ്പിച്ചത്. വീടിന് സമീപത്തെ കാട്ടിലേക്കും മറ്റും പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൊണ്ടുപോയാണ് പ്രവീണ്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയത്. അതിനുശേഷം പെണ്‍കുട്ടിയുടെ നഗ്ന രംഗങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയശേഷം ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുകയായിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി പ്രവീണിനെതിരെ ആദ്യം പോലീസില്‍ പരാതിയൊന്നും നല്‍കിയിരുന്നില്ല. നഗ്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുന്ന വിവരമറിഞ്ഞതോടെയാണ് വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പ്രവീണിനെതിരെ പെണ്‍കുട്ടി ചീമേനി പോലീസില്‍ പരാതി നല്‍കിയത്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രവീണ്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടയില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രവീണിന്റെ വീട്ടുകാര്‍തന്നെ മുന്‍കൈയെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പ്രവീണ്‍ വിവാഹം ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ഇത് സംബന്ധിച്ച് കരാറുണ്ടാക്കുകയുംചെയ്തതോടെയാണ് ഒത്ത് തീര്‍പ്പിനുള്ള സാധ്യതതെളിഞ്ഞത്. ഈസാഹചര്യത്തില്‍ പെണ്‍കുട്ടിയുടെയും വീട്ടുകാരുടെയും സമ്മതത്തോടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ താല്‍പര്യപ്പെടുന്നതായി കാണിച്ച് പ്രവീണ്‍ ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
എന്നാല്‍ ലൈംഗിക പീഡനത്തിന് പുറമെ നഗ്ന രംഗങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചുവെന്ന സൈബര്‍ കുറ്റകൃത്യംകൂടി ഉള്‍പ്പെടുന്ന കേസായതിനാല്‍ ഒത്തുതീര്‍പ്പിനെതിരെ പോലീസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ ബന്ധുകൂടിയായ പ്രതി പ്രവീണ്‍ ചീമേനിയിലെ തുറന്ന ജയിലില്‍ വാര്‍ഡനായി ജോലി നോക്കിയിരുന്നു. ഈ ജോലി അവസാനിപ്പിച്ചശേഷം പെയിന്റിംഗ് ജോലി ചെയ്തുവരുന്നതിനിടയിലാണ് പ്രവീണ്‍ ലൈംഗിക പീഡനകേസില്‍ കുടുങ്ങിയത്.
Keywords: Girl, Molestation, Video, Internet, Case, Cheemeni, Kasaragod