ഡ്രൈഡേയില്‍ സമാന്തര മദ്യവില്‍പനയ്ക്കായി ട്രാന്‍സ്‌ഫോര്‍മറിനടിയില്‍ ഒളിപ്പിച്ച 15 ലിറ്റര്‍ മദ്യം പിടികൂടി; രണ്ട് പേരെ കേന്ദ്രീകരിച്ച് അന്വേഷണം
Oct 2, 2019, 12:35 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2019) ഡ്രൈഡേയില്‍ സമാന്തര മദ്യവില്‍പനയ്ക്കായി ട്രാന്‍സ്‌ഫോര്‍മറിനടിയില്‍ ഒളിപ്പിച്ച 15 ലിറ്റര്‍ മദ്യം പിടികൂടി. രണ്ട് പേരെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. എക്‌സൈസ് അധികൃതര്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 15 ലിറ്റര്‍ വിദേശമദ്യം പിടികൂടിയത്. ചൊവ്വാഴ്ച്ച താളിപ്പടുപ്പ് മൈതാനിക്ക് സമീപത്തെ ട്രാന്‍സ്‌ഫോമറിനടുത്ത് സൂക്ഷിച്ച 750 മിലിറ്റര്‍ വരുന്ന 20 കുപ്പി ബ്രാണ്ടിയാണ് പിടിച്ചെടുത്തത്.
ഈ ഭാഗത്ത് അനധികൃതമായി വിദേശമദ്യം വില്‍ക്കുന്നതായി പരാതിയുണ്ടായിരുന്നു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ വിനയന്‍, ശ്രീജിത്ത്, മഹേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മദ്യം കൊണ്ടുവന്നവരെ കണ്ടെത്തായില്ല. ചൊവ്വാഴ്ചയും ബുധനാഴ്ചയും മദ്യവില്‍പനശാല അവധിയാണെന്നത് മനസിലാക്കിയാണ് സമാന്തര മദ്യവില്‍പന സംഘം വന്‍തോതില്‍ മദ്യം സൂക്ഷിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Transformer, Liquor, Investigation, 15 ltr liquor seized
< !- START disable copy paste -->