സ്‌കൂട്ടറില്‍ കടത്തിയ 15 കിലോ ചന്ദനം പിടികൂടി; രക്ഷപ്പെട്ട പ്രതിയെ തിരിച്ചറിഞ്ഞു
Sep 16, 2016, 12:39 IST
ബദിയടുക്ക: (www.kasargodvartha.com 16/09/2016) സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 15 കിലോ ചന്ദനം എക്‌സൈസ് സംഘം പിടികൂടി. പ്രതി ഓടിരക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞതായി എക്‌സൈസ് പറഞ്ഞു. പെര്‍ള പുതുക്കോളിയില്‍ വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കെ.എ 19 ഇ.എം 4842 ടിവിഎസ് സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന ചന്ദനം പിടികൂടിയത്.
എക്‌സൈസ് സംഘത്തെ കണ്ട് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബദിയടുക്ക എക്‌സൈസ് അസി. ഇന്‍സ്‌പെക്ടര്‍ കെ.പി ബാലകൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി. രാജീവന്‍, മനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദന വേട്ട നടത്തിയത്. പിടികൂടിയ ചന്ദനം വനംവകുപ്പിന് കൈമാറുമെന്ന് എക്‌സൈസ് സംഘം വ്യക്തമാക്കി.

Keywords: Kasaragod, Kerala, Scooter, Held, Badiyadukka, Excise officers, Checking, 15 K.G Sandalwood seized.