ഓവുചാലുണ്ടാക്കാന്‍ വെട്ടിപൊളിച്ച റോഡില്‍ രണ്ടുമാസം കൊണ്ട് 15 അപകടം
Jun 3, 2012, 13:38 IST
കാസര്‍കോട്: ഓവുചാലുണ്ടാക്കാന്‍ വെട്ടിപൊളിച്ച റോഡില്‍ രണ്ടുമാസം കൊണ്ട് 15 അപകടം നടന്നു. തളങ്കര-പള്ളിക്കാല്‍ പി.ഡബ്ല്യു.ഡി റോഡിലാണ് അപകടം പതിവായത്. രണ്ട്മാസം മുമ്പ് ഓവുചാല്‍ നിര്‍മ്മിക്കാനാണ് റോഡ് വെട്ടിപ്പൊളിച്ചത്.
റോഡിന് കുറുകെ ഓവുചാല്‍ ഉണ്ടാക്കാന്‍ വെട്ടിപ്പൊളിച്ച മണ്ണ് നിക്ഷേപിച്ചത് അരികിലൂടെ കടന്നുപോകുന്ന ഓവുചാലിലാണ്. ഇതോടെ ഓവുചാലിന്റെ വെള്ളമൊഴുക് തടസ്സപ്പെടുമെന്ന സ്ഥിതിയിലാണ്. ഓവുചാലില്‍ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യുകയും വെട്ടിപ്പൊളിച്ച സ്ഥലത്ത് ടാറിംഗ് നടത്തണമെന്നും നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും അധികൃതര്‍ ചെവിക്കൊണ്ടിട്ടില്ല. മഴ ആരംഭിച്ചാല്‍ അപകടം ഇനിയും കൂടാനാണ് സാധ്യത. കഴിഞ്ഞ ദിവസം കാറും ഓട്ടോയും ഇവിടെ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.
Keywords: Kasaragod, Road, Waste, Thalangara, Accident